മകള്‍ക്കൊപ്പം ഡാന്‍സുമായി ദിലീപിന്റെ നായിക! നിത്യാ ദാസിന്റെ വൈറല്‍ വീഡിയോ

By Midhun Raj

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിത്യാ ദാസ്. ദീലീപ് നായകനായ ചിത്രം നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു നടിയും കാഴ്ചവെച്ചത്. ഈ പരക്കുതളികയ്ക്ക് പിന്നാലെ സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം നടി മലയാളത്തില്‍ അഭിനയിച്ചിരുന്നു.

മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക് ഭാഷകളിലും നിത്യാ ദാസ് തിളങ്ങിയിരുന്നു. വിവാഹ ശേഷം മിനിസ്‌ക്രീന്‍ രംഗത്തായിരുന്നു നടി തിളങ്ങിയിരുന്നത്. മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ നടി വേഷമിട്ടിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് റിമി ടോമിയുടെ ഒന്നും ഒന്നും മൂന്നിലും നടി പങ്കെടുത്തിരുന്നത്.

അന്ന് സുഹൃത്ത്

അന്ന് സുഹൃത്ത് നവ്യാ നായര്‍ക്കൊപ്പമാണ് നിത്യ ദാസ് എത്തിയത്. വിവാഹത്തോടെ സിനിമ വിട്ടെങ്കിലും മിനിസ്‌ക്രീന്‍ രംഗത്തും സോഷ്യല്‍ മീഡിയയിലുമെല്ലാം സജീവമാണ് നിത്യ. കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നിത്യാ ദാസ് സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. നടി പങ്കുവെക്കാറുളള പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുളളത്. ഇടയ്ക്കിടെ മകള്‍ക്കൊപ്പമുളള ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെക്കാറുണ്ട്.

കോഴിക്കോട്ടെ വീട്ടിലാണ്

കോഴിക്കോട്ടെ വീട്ടിലാണ് നിത്യ ലോക് ഡൗണ്‍ കാലം ചെലവഴിക്കുന്നത്. മുന്‍പ് വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോകളും നിത്യാ ദാസ് കൂടുതലായി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നു. പഞ്ചാബില്‍ നിന്നുളള പൈലറ്റ് അരവിന്ദ് സിങ്ങ് ജംവാല്‍ ആയിരുന്നു നിത്യയെ വിവാഹം കഴിച്ചത്. 2007ല്‍ ഗുരുവായൂരില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് കാഷ്മീരിലായിരുന്നു ഇവര്‍ സ്ഥിരതാമസമാക്കിയിരുന്നത്.

അടുത്തിടെയാണ്

അടുത്തിടെയാണ് നിത്യയുടെ കുടുംബം ജന്മസ്ഥലമായ കോഴിക്കോടേക്ക് മാറിയത്. നൈന, നമന്‍ എന്നാണ് നിത്യയുടെ മക്കളുടെ പേര്. മലയാളത്തില്‍ സൂര്യകിരീടം എന്ന ചിത്രത്തിലായിരുന്നു നടി ഒടുവില്‍ അഭിനയിച്ചത്. ഈ പറക്കും തളികയ്ക്ക് പുറമെ മോഹന്‍ലാലിന്റെ ബാലേട്ടന്‍ എന്ന ചിത്രത്തിന്റെ വിജയവും നിത്യാ ദാസിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.

ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍

ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നഗരം, നരിമാന്‍, കുഞ്ഞിക്കൂനന്‍, കഥാവശേഷന്‍ തുടങ്ങിയവയാണ് നടിയുടെതായി പുറത്തിറങ്ങിയ മറ്റ് മലയാള ചിത്രങ്ങള്‍. അതേസമയം ലോക് ഡൗണ്‍ കാലത്ത് നിത്യാ ദാസിന്റെതായി പുറത്തിറങ്ങിയ പുതിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ മകള്‍ക്കും കൂട്ടുകാരിക്കുമൊപ്പമുളള ഒരു ഡാന്‍സ് വീഡിയോയാണ് നിത്യ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രസകരമായ തലക്കെട്ടോടെയാണ്

രസകരമായ തലക്കെട്ടോടെയാണ് നിത്യ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീടിന്റെ ടെറസില്‍ വെച്ചാണ് ഡാന്‍സ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ലോക് ഡൗണിന്റെ മടുപ്പിനെ തുടര്‍ന്ന് നൃത്തം ചെയ്യുകയാണെന്നും മഴ വരുന്നതിന് മുന്‍പ് കളിച്ചുതീര്‍ക്കട്ടെ എന്നുമാണ് നിത്യ വീഡിയോ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. വീഡിയോയില്‍ ദാവണി ഉടുത്തുകൊണ്ടാണ് നിത്യാ ദാസ് ഡാന്‍സ് കളിക്കുന്നത്. നിത്യയുടെ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് അമ്മയെയും മകളെയും അഭിനന്ദിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.

Read more about: nithya das
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X