തന്റെ പഞ്ചാബിക്കാരന്‍ ഭര്‍ത്താവിനെ കുറിച്ച് നിത്യദാസ്
നിത്യ ദാസ് എവിട? 'ഈ പറക്കും തളിക' എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്കെത്തിയ നിത്യ ദാസും വിവാഹ ശേഷം സിനിമയോട് ടാറ്റ പറഞ്ഞു. ചില തമിഴ് സീരിയലുകളിലൂടെ തമിഴര്‍ക്കിപ്പോഴും പരിചിതയായ നിത്യയുടെ കുടംബത്തെ കുറിച്ച് മലയാളി പ്രേക്ഷകര്‍ക്ക് അധികമൊന്നും അറിയില്ല.
പഞ്ചാബിക്കാരനായ അരവിന്ദ് സിംഗാണ് നിത്യയുടെ ഭര്‍ത്താവ്. ഒരു ഫ്‌ളൈറ്റ് യാത്രയിലാണ് നിത്യ അരവിന്ദിനെ പരിചയപ്പെടുന്നത്. ചെന്നൈയിലേക്കുള്ള എയര്‍ലൈന്‍സ് ഫ്രൈറ്റ് ക്രൂവിലെ ഒരംഗമായിരുന്നു അരവിന്ദ്. ആ പരിചയം എങ്ങനയൊക്കെയോ സൗഹൃദമായി, പ്രണയമായി, വിവാഹവുമായി.

2007 ലായിരുന്നു നിത്യയുടെയും നിത്യ നിക്കി എന്ന് വിളിക്കുന്ന അരവിന്ദ് സിംഗിന്റെയും വിവാഹം. ഗുരുവായൂരമ്പലത്തില്‍ വച്ച് നടന്ന ലളിതമായ വിവാഹച്ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഉണ്ടായിരുന്നത്.
പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ ചെറുതായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നത്രെ. മറ്റൊരു ദേശക്കാരന്‍, ഭാഷക്കാരന്‍. പക്ഷെ തന്റെ നിക്കി അവരോടൊക്കെ സംസാരിച്ച് എല്ലാം ശരിയാക്കി. പരിചയപ്പെട്ട് ഏറെ നാള്‍ കഴിഞ്ഞപ്പോഴാണത്രെ അരവിന്ദ് നിത്യ നടിയാണെന്ന് പോലും അറിഞ്ഞത്. നൈയിന എന്നാണ് നിത്യയുടെയും അരവിന്ദിന്റെയും ഏക മകളുടെ പേര്.


Click it and Unblock the Notifications