പോരാട്ട വീഥിയില്‍...! വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം നിത്യഹരിത നായകനിലെ ഗാനത്തിന്റെ ടീസര്‍ പുറത്ത്

By Prashant V R

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായക വേഷത്തിലെത്തിയ നിത്യഹരിത നായകന്‍ തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടെയിനറായ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എആര്‍ ബിനുരാജ് സംവിധാനം ചെയ്ത സിനിമ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും മനു തച്ചേട്ടും ചേര്‍ന്നായിരുന്നു നിര്‍മ്മിച്ചിരുന്നത്.

നിത്യഹരിത നായകനിലെ പ്രേക്ഷക പ്രശംസ നേടിയ ഒരു ഗാനത്തിന്റെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ പോരാട്ട വീഥിയില്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് പുറത്തുവന്നത്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ധര്‍മ്മജനും ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്. വികട കുമാരന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണ് നിത്യഹരിത നായകന്‍. നാല് നായികമാരാണ് ചിത്രത്തില്‍ വിഷ്ണുവിന് ഉളളത്.

nithya haritha nayakan,

ജയശ്രീ ശിവദാസ്,ശിവകാമി,രവീണ രവി,അഖില നാഥ് തുടങ്ങിയവരാണ് നിത്യഹരിത നായകനിലെ നായികമാര്‍. പ്രണയവും നര്‍മ്മവും കുടുംബ ബന്ധങ്ങളും കോര്‍ത്തിണക്കിയുളള ഒരു കുടുംബ ചിത്രമാണിത്. ഇന്ദ്രന്‍സ്.ജാഫര്‍ ഇടുക്കി, ബിജുകുട്ടന്‍, സുനില്‍ സുഖദ, സാജു നവോദയ,ബേസില്‍ ജോസഫ്,മഞ്ജു പിളള, ശ്രുതി ജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X