»   » വിചാരിച്ചാല്‍ ഈ പൊണ്ണത്തടി കുറയ്ക്കാന്‍ നിത്യ മേനോന് പറ്റും, പക്ഷെ കുറയ്ക്കില്ല എന്ന് നടി!!!

വിചാരിച്ചാല്‍ ഈ പൊണ്ണത്തടി കുറയ്ക്കാന്‍ നിത്യ മേനോന് പറ്റും, പക്ഷെ കുറയ്ക്കില്ല എന്ന് നടി!!!

Posted By: Aswini P
Subscribe to Filmibeat Malayalam
വിചാരിച്ചാല്‍ ഈ പൊണ്ണത്തടി കുറയ്ക്കാന്‍ നിത്യ മേനോന് പറ്റും, പക്ഷേ?? | filmibeat Malayalam

നിത്യ മേനോന്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടിട്ടുള്ളത് തന്റെ തടിയുടെ പേരിലാണ്. എന്നാല്‍ ആ തടി തന്നെയാണ് നിത്യയുടെ അഴകും ഐഡന്റിറ്റിയും. പലരും തടിയെ വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുമ്പോള്‍ നിത്യ മേനോന്‍ അത് കേട്ടഭാവം നടിക്കാറില്ല.

അടുത്തിടെ തെലുങ്ക് ഓണ്‍ലൈന്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ നിത്യ മേനോന്‍ തടി കുറയ്ക്കാത്തതിന്റെ കാരണം വ്യക്തമാക്കി. തികച്ചും സ്വാഭാവികമായ പ്രതികരണമാണ് നിത്യ ആ ചോദ്യത്തിന് നല്‍കിയത്.

ആസ്വദിക്കുന്നു

തടി കൂടിയതിനെ കുറിച്ചോര്‍ത്ത് ഒരിക്കലും വിഷമിച്ചിട്ടില്ല. എന്തെന്നാല്‍ ആ തടി ഞാന്‍ സ്വതാത്പര്യപ്രകാരം സ്വീകരിച്ചത് തന്നെയാണ്. അത് ആസ്വദിയ്ക്കുകയും ചെയ്യുന്നു.

വിചാരിച്ചാല്‍ പറ്റും

തടി കുറയ്ക്കണം എന്ന് വിചാരിച്ചാല്‍ ജിമ്മില്‍ പോയും വര്‍ക്കൗട്ട് ചെയ്തും ഭക്ഷണം ക്രമീകരിച്ചും എളുപ്പം അതിന് സാധിക്കും. ചെറിയൊരു ബ്രേക്ക് എടുത്താല്‍ മാത്രം മതി. എന്നാല്‍ അങ്ങനെ തടി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് നിത്യ പറയുന്നത്.

നാച്വറലാണ് ഇഷ്ടം

തടി ഒരു വലിയ പ്രശ്‌നമായി ഇതുവരെ തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ ഞാനെങ്ങനെയാണോ, എന്താണോ അതായി തന്നെ ഇരിക്കാനാണ് ഇഷ്ടം. എന്നാല്‍ കഥാപാത്രം ആവശ്യപ്പെട്ടാല്‍ മെലിയും എന്നും നിത്യ പറഞ്ഞു.

പുതിയ ചിത്രം

വിജയ്‌ക്കൊപ്പം അഭിനയിച്ച മെര്‍സലിന് ശേഷം ഏറെ പ്രതീക്ഷയോടെ അവെ എന്ന ചിത്രം ചെയ്തുകൊണ്ടിരിയ്ക്കുകയാണ് നിത്യ മേനോന്‍. ലെസ്ബിയനായിട്ടാണ് ഈ ചിത്രത്തില്‍ നിത്യ മേനോന്‍ എത്തുന്നത്.

English summary
Nithya Menin about why she has put on more weight

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X