For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡ് താരറാണിമാര്‍ ലേശം മാറി നില്‍ക്കേണ്ടി വരും! നടി നിത്യ മേനോന് ലഭിച്ചിരിക്കുന്നത് ഇരട്ടഭാഗ്യം!

  |

  തെന്നിന്ത്യയിലെ പ്രമുഖയായി മാറിയ നടിയാണ് നിത്യ മേനോന്‍. ഇന്ത്യന്‍ ഇംഗ്ലീഷില്‍ നിര്‍മ്മിച്ച സിനിമയിലൂടെ ബാലതാരമായിട്ടായിരുന്നു നിത്യയുടെ സിനിമാജീവിതം ആരംഭിച്ചത്. 2005 ല്‍ കന്നഡ ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച നിത്യ 2008 ല്‍ മോഹന്‍ലാലിനൊപ്പം ആകാശ ഗോപുരം എന്ന സിനിമയിലൂടെയായിരുന്നു മലയാളത്തിലേക്ക് എത്തിയത്.

  കോളിവുഡിന്റെ മാസ് ഹീറോ അവതരിച്ചു! കൊച്ചുണ്ണിയൊക്കെ മാറി നില്‍ക്കും, ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..

  ജയസൂര്യയും കൂട്ടരും വരിക്കാശ്ശേരിമനയിൽ!! കൂടെ പ്രേതവും, ഭീതി ജനിപ്പിച്ച് പ്രേതം2 ട്രെയിലര്‍

  പിന്നീട് മലയാളമടക്കം അന്യഭാഷ ചിത്രങ്ങളില്‍ സജീവമായിരുന്ന നിത്യയെ തെന്നിന്ത്യന്‍ താരസുന്ദരി എന്ന് അക്ഷരം തെറ്റാതെ വിളിക്കാം. നിലിവല്‍ തെലുങ്കിലും തമിഴിലും സജീവമായിരിക്കുന്ന നടി പ്രാണ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും വരികയാണ്. ഇപ്പോഴിത നിത്യ മേനോന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്താന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

  സന്തോഷ് ശിവന്റെ ക്യാമറക്കണ്ണിൽ മനോഹരിയായി മഞ്ജു വാര്യര്‍, ജാക്ക് ആന്റ് ജില്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍

  നിത്യ മേനോന്‍

  നിത്യ മേനോന്‍

  തെന്നിന്ത്യയിലെ നാല് ഭാഷകളിലും സജീവ സാന്നിധ്യമായി മാറിയ അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് നിത്യ മേനോന്‍. മലയാളത്തില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്ന നടി തെലുങ്ക്, കന്നഡ്, തമിഴ് എന്നിവിടങ്ങളിലായിരുന്നു കൂടുതലും അഭിനയിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഇളയദളപതി വിജയ് നായകനായി അഭിനയിച്ച മെര്‍സലില്‍ ശ്രദ്ധേയമായ വേഷത്തില്‍ നിത്യ അഭിനയിച്ചിരുന്നു. ഈ വര്‍ഷം തെലുങ്കില്‍ നിന്നും അവേ, ഗീതാഗോവിന്ദം, എന്നി സിനിമകളായിരുന്നു റിലീസിനെത്തിയത്.

  നിത്യയും ബോളിവുഡിലേക്ക്

  നിത്യയും ബോളിവുഡിലേക്ക്

  മലയാളത്തില്‍ നിന്നും നടി അമല പോള്‍ ബോളിവുഡിലേക്ക് പോവുന്നതായി അടുത്തിടെയായിരുന്നു വാര്‍ത്ത വന്നത്. പിന്നാലെ നിത്യ മേനോന്റെ ബോളിവുഡ് സിനിമയെ കുറിച്ചുള്ള വാര്‍ത്തകളും വന്നിരിക്കുകയാണ്. അക്ഷയ് കുമാര്‍ നായകനാവുന്ന മിഷന്‍ മഗംള്‍ എന്ന സിനിമയിലൂടെയാണ് നിത്യ ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നത്. വിദ്യ ബാലന്‍, തപ്‌സി പന്നു, സൊണാക്ഷി സിന്‍ഹ എന്നിവരാണ് നിത്യയ്‌ക്കൊപ്പം ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചൊവ്വ പരിവേഷണം ആസ്പദമാക്കിയാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. ജഗന്‍ സാക്ഷി സംവിധാനം ചെയ്യുന്ന സിനിമ ഫോക്‌സ് സ്റ്റുഡിയോസും കോപ് ഓഫ് ഗുഡ് മൂവീസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

  സാവിത്രിയാവുന്നു..

  തെലുങ്കില്‍ മഹാനടി എന്ന സിനിമയിലൂടെ കീര്‍ത്തി സുരേഷ് മുന്‍കാല നടി സാവിത്രിയുടെ വേഷത്തില്‍ അഭിനയിച്ചിരുന്നു. കീര്‍ത്തിയുടെ വേഷത്തിന് നല്ല അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോള്‍ നിത്യയും സാവിത്രിയായി അഭിനയിക്കുകയാണ്. നിത്യ ബോളിവുഡിലേക്ക് പോവുന്ന വാര്‍ത്ത വന്നതിന് പിന്നാലെ സാവിത്രിയുടെ ലുക്കില്‍ നടി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. എന്‍ടിആറിന്റെ ബയോപിക്കിലൂടെയാണ് നിത്യ മേനോന്‍ സാവിത്രിയെ അവതരിപ്പിക്കുന്നത്.

  ഫസ്റ്റ് ലുക്ക് പുറത്ത്

  ഫസ്റ്റ് ലുക്ക് പുറത്ത്

  നിത്യ മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. 1962 ല്‍ പുറത്തിറങ്ങിയ ഗുണ്ടമ്മ കഥ എന്ന ചിത്രത്തിലെ സീനാണ് പോസ്റ്ററില്‍ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്ററില്‍ എന്‍ടി രാമറാവുവായി ബാലകൃഷ്ണയാണുള്ളത്. സാവിത്രി അമ്മയായിട്ടുള്ള എന്റെ ആദ്യലുക്ക് അഭിമാനത്തോടെ അവതരിപ്പിക്കുന്നു എന്നാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ട പോസ്റ്ററിന് അടിക്കുറിപ്പായി നിത്യ പറഞ്ഞിരിക്കുന്നത്. വസ്ത്രത്തിലും ലുക്കിലും നോട്ടത്തിലുമെല്ലാം സാവിത്രിയായി ഏറെ സാമ്യം പുലര്‍ത്താന്‍ നിത്യയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

  രണ്ട് ഭാഗങ്ങളായി

  രണ്ട് ഭാഗങ്ങളായി

  എന്‍ടിആറിന്റെ ബയോപിക്ക് രണ്ട് ഭാഗങ്ങളായിട്ട് നിര്‍മ്മിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ആദ്യഭാഗത്തിന് കഥാനായകുഡു എന്നും രണ്ടാം ഭാഗത്തിന് മഹാനായകുഡു എന്നുമാണ് പേരിട്ടിരിക്കുന്നത്. ആദ്യഭാഗം ജനുവരി 9 ന് റിലീസിനെത്തും. രണ്ടാം ഭാഗം 2020 ജനുവരി 26 ന് റിലീസിനെത്തിക്കാനാണ തീരുമാനിച്ചിരിക്കുന്നത്. എന്‍ടിആറിന്റെ ജീവിതത്തെ കുറിച്ചും അദ്ദേഹത്തിന്റെ നേട്ടങ്ങളെ കുറിച്ചുമാണ് സിനിമയിലൂടെ പറയുന്നത്.

  അച്ഛന്റെ വേഷത്തില്‍ മകന്‍

  അച്ഛന്റെ വേഷത്തില്‍ മകന്‍

  എന്‍ടിആറിന്റെ വേഷത്തില്‍ മകന്‍ ബാലകൃഷ്ണ അഭിനയിക്കുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ബാലകൃഷ്ണ തന്നെയാണ് എന്‍ബികെ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. വിദ്യ ബാലന്‍, സുമന്ത്, റാണ ദഗ്ഗുപതി, പ്രകാശ് എന്നിങ്ങനെ വമ്പന്‍ താരങ്ങളും സിനിമയില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

   വീണ്ടും മലയാളത്തിലേക്ക്

  വീണ്ടും മലയാളത്തിലേക്ക്

  നീണ്ട ഇടവേളയ്ക്ക് ശേഷം നിത്യ മേനോന്‍ മലയാളത്തിലേക്കും അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ്. നിത്യ മേനോനെ നായികയാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് പ്രാണ. ത്രില്ലര്‍ ഗണത്തില്‍ ഒരുക്കിയിരിക്കുന്ന പ്രാണയുടെ മോഷന്‍ പോസ്റ്റര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ ഇന്ത്യയിലെ വിവിധ ഭാഷകളിലുമായി ഒരേ സമയത്ത് നിര്‍മ്മിക്കുന്ന സിനിമയുടെ പിന്നണിയില്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, പിസി ശ്രീറാം, ലൂയിസ് ബാങ്ക്‌സ് എന്നിങ്ങനെ നിരവധി പേരുമുണ്ട്. ഇന്ത്യയിലെ പ്രമുഖ ഛായഗ്രാഹകനായ പി സി ശ്രീറാമാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. പ്രാണയ്ക്ക് പിന്നാലെ കോളാമ്പി എന്ന സിനിമയിലൂടെ നിത്യ മേനോന്‍ മലയാളത്തില്‍ മറ്റൊരു സിനിമയില്‍ കൂടി അഭിനയിക്കുന്നുണ്ട്. ബിഗ് ബോസ് മലയാളം ഫെയിം അരിസ്റ്റോ സുരേഷാണ് കോളാമ്പിയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  English summary
  Nithya Menen debuting bollywood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X