»   » ചീത്ത സ്ത്രീകളെയും നല്ല പുരുഷന്മാരെയും കണ്ടിട്ടുണ്ട്.. തിരിച്ചും; സ്ത്രീ വിരുദ്ധതയെ കുറിച്ച് നിത്യ

ചീത്ത സ്ത്രീകളെയും നല്ല പുരുഷന്മാരെയും കണ്ടിട്ടുണ്ട്.. തിരിച്ചും; സ്ത്രീ വിരുദ്ധതയെ കുറിച്ച് നിത്യ

Posted By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ സംസാര വിഷയം അതാണല്ലോ.. സ്ത്രീവിരുദ്ധത.. സിനിമയിലും സമൂഹത്തിലുമുള്ള സ്ത്രീ വിരുദ്ധതയെ കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും നാള്‍ക്കുനാള്‍ കൂടിവരുന്നു.. ഒരുത്തരവും കിട്ടാതെ... പ്രമുഖരെല്ലാം വിഷയത്തോട് പ്രതികരിച്ചും കഴിഞ്ഞു. അപ്പോഴും മലയാളത്തിലെ പകുതി മുക്കാല്‍ സ്ത്രീകളും നിശബ്ദരാണ്.

എന്തും വെട്ടിത്തുറന്ന് പറയാന്‍ ധൈര്യമുള്ള ചുരുക്കം ചില നായികമാരില്‍ ഒരാളാണ് നിത്യ മേനോന്‍. പ്രാണ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ച് സംസാരിക്കവെ നിത്യയും സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ചു.

കംപ്ലീറ്റ് മേക്കോവറോടെ അങ്കമാലീസിലെ പെപ്പ വീണ്ടും വരുന്നു.. ആക്ഷനുണ്ട്, സ്‌റ്റൈലുണ്ട്, ത്രില്ലുണ്ട്!

നല്ലതും ചീത്തയും

എന്റെ വിശ്വാസത്തില്‍, നല്ലതും ചീത്തയുമായ മനുഷ്യന്മാരെ അടിസ്ഥാനമാക്കിയാണ് സ്ത്രീവിരുദ്ധതയെ കുറിച്ചും അല്ലാത്തതിനെ കുറിച്ചും സംസാരിക്കേണ്ടത്. ഇതെല്ലാം അതിനെ അടിസ്ഥാനമാക്കിയിരിയ്ക്കുന്നു.

ഞാന്‍ കണ്ടത്

ലോകത്തെ നോക്കുമ്പോള്‍ ഞാന്‍ ലിംഗഭേദം കാണാറില്ല. നല്ല സ്ത്രീകളെയും മോശം പുരുഷന്മാകരെയും കണ്ടിട്ടുണ്ട്. അത് പോലെ ചീത്ത സ്ത്രീകളെയും നല്ല പുരുഷന്മാരെയും കണ്ടിട്ടുണ്ട്. സെക്‌സിയായിട്ടുള്ള സ്ത്രീകളെ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഒരിക്കലും ലിംഗഭേദമാണ് പ്രശ്‌നം എന്ന് പറയാന്‍ കഴിയില്ല- നിത്യ പറഞ്ഞു.

തെറ്റോ ശരിയോ

ഈ സംവാദങ്ങള്‍ക്ക് നൂറ്റാണ്ടുകളുെട പഴക്കമുണ്ട്. അത് അങ്ങ് അംഗീകരിയ്ക്കുക. സ്ത്രീവിരുദ്ധത തെറ്റാണെന്നോ ശരിയാണെന്നോ ഞാന്‍ പറയില്ല. ഞാന്‍ ലോകത്തെ കാണുന്നത് അങ്ങനെയല്ല- നിത്യ പറഞ്ഞു

പ്രണായെ കുറിച്ച്

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് നിത്യ മേനോന്‍ ഇപ്പോള്‍. മലയാളം, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം ഒരുക്കതുന്നത്. സെറ്റില്‍ ശ്വാസം വിടാന്‍ പോലും സമയമില്ലായിരുന്നു എന്ന് നിത്യ പറയുന്നു.

English summary
Nithya Menen: I believe the distinction must be based on good and bad human beings

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X