കോളാമ്പി പാട്ടുകളുടെ കാലത്തേയ്ക്ക് മടങ്ങിപ്പോക്ക്!! നിത്യ മേനോന്റെ 'കോളാമ്പി' ട്രെയിലർ
പ്രണയ്ക്ക് ശേഷം നിത്യ മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് കോളാമ്പി. ആറ് വർഷങ്ങൾക്ക് ശേഷം ടികെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കോളാമ്പിയുടെ ട്രെയിലർ പുറത്ത്. നിത്യ മേനോനൊടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രാജ്യാന്തര സിനിമാ പ്രേക്ഷകരെയും മേളകളേയും ലക്ഷ്യമിട്ടാണ് ചിത്രമൊരുങ്ങുന്നത്

നിർമാല്യം സിനിമയുടെ ബാനറിൽ രൂപേഷ് ഓമനയാണ് ചിത്രം നിർമ്മിക്കുന്നത്. നിത്യ മേനോനോടൊപ്പം രഞ്ജി പണിക്കർ, രോഹിണി, ദിലീഷ് പോത്തൻ, സിദ്ധാർഥ് മേനോൻ, മനോജ് കെ ജയൻ എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
രവി വർമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർമ്മിക്കുന്നത്. കലാ സംവിധാനം സാബു സിറിൾ. സംഗീതം രമേഷ് നാരായണൻ, ശബ്ദ സംവിധാനം റസൂൽ പൂക്കൂട്ടി.2012 ൽ പുറത്തിറങ്ങിയ തത്സമയം പെൺകുട്ടി എന്ന ചിത്രത്തിനു ശേഷം രാജീവ് കുമാറും നിത്യ മേനോനും ഒന്നിക്കുന്ന ചിത്രമാണ് കോളാമ്പി. പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.


Click it and Unblock the Notifications











