നിത്യ മേനോന്‍ തെന്നിന്ത്യയിലെ ക്വീന്‍?
ഇപ്പോഴുള്ള ഇരുപ്പുവശം വച്ചു നോക്കുകയാണെങ്കില്‍ തെന്നിന്ത്യയിലെ ക്വീന്‍ ആകാന്‍ എന്തു കൊണ്ടും യോഗ്യയാണ് നിത്യ മേനോന്‍. പറഞ്ഞു വരുന്നത് ആ അര്‍ത്ഥത്തിലുള്ള ക്വീനിനെ കുറിച്ചല്ല. ബോളിവുഡിലെ ക്വീനിനെ കുറിച്ചാണ്.
കങ്കണ റോണത്ത് തകര്‍ത്തഭിനയിച്ച ക്വീന്‍ എന്ന ചിത്രം തെന്നിന്ത്യയിലെത്തുന്നു. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, മലയാള പതിപ്പുകളില്‍ കങ്കണ അവതരിപ്പിച്ച ക്വീന്‍ എന്ന റാണിയെ കൈകാര്യം ചെയ്യുന്നത് നിത്യ മേനോനാണ്.

വിവഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ചതിക്കപ്പെടുന്ന വധുവിനെയാണ് കങ്കണ അഭിനയിച്ച് ധന്യമാക്കിയത്. തുടര്‍ന്ന് പാരിസിലേക്ക് തനിച്ച് ഹണിമൂണിന് പോകുന്ന പെണ്‍കുട്ടിയിലുണ്ടാവുന്ന മാറ്റം കങ്കണയിലൂടെ പ്രേക്ഷകര്‍ കണ്ടു. നിരവധി പുരസ്‌കാരങ്ങളും ഈ ചിത്രത്തിലെ അഭിനയത്തിലൂടെ കങ്കണ നേടിയിരുന്നു.
നടനും സംവിധായകനുമായ ത്യാഗരാജ് ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങിക്കഴിഞ്ഞു എന്നാണ് വാര്‍ത്തകള്‍. മൂന്ന് ഭാഷകളിലും അഭിനയിക്കാന്‍ കഴിയുന്ന ഒരു നായികയെ തേടിക്കൊണ്ടിരിക്കുകയാണ് താനെന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. തെലുങ്കിലായാലും തമിഴിലായാലും മലയാളത്തിലായാലും കഴിവ് തെളിയിച്ച നടിയാണ് നിത്യ.
മലയാളത്തില്‍ ജാനൂസ് മുഹമ്മദിന്റെ 100 ഡെയ്‌സ് ഓഫ് ലവ്വും തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന മണിരത്‌നത്തിന്റെ ഓകെ കണ്‍മണിയുമാണ് നിത്യയുടെ അടുത്ത റിലീസിങ് ചിത്രങ്ങള്‍. രണ്ടിലും ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍. അല്ലു അര്‍ജുനൊപ്പമുള്ള സണ്‍ ഓഫ് സത്യമൂര്‍ത്തി എന്ന ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്.


Click it and Unblock the Notifications











