മണിരത്‌നം ചിത്രത്തില്‍ ആലിയ അല്ല, നിത്യ തന്നെ ദുല്‍ഖറിന് നായിക
ദുല്‍ഖറിനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആലിയ ഭട്ട് നായികയായി എത്തുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് കേട്ടു തെന്നിന്ത്യന്‍ താരം പൂജയാണ് നായികയെന്ന്. എന്നാല്‍ രണ്ടുപേരും ചിത്രത്തിലില്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്.
അതേസമയം ദുല്‍ഖറിന്റെ ഭാഗ്യ ജോഡി മണിരത്‌നം ചിത്രത്തിലും എത്തും. 'ഉസ്താദ് ഹോട്ടലി'ലൂടെ ഒന്നിച്ച ദുല്‍ഖര്‍ സല്‍മാനും നിത്യമേനനുമായിരിക്കും മണിരത്‌നം ചിത്രത്തില്‍ താരജോഡികളായി എത്തുക എന്നാണ് ഇപ്പോള്‍ അറിയുന്നത്. വാര്‍ത്തയെ കുറിച്ച് സ്ഥിരീകരണമൊന്നും ആയിട്ടില്ല.

കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന '100 ഡെയ്‌സ് ഓഫ് ലവ്' എന്ന ചിത്രത്തിലാണ് ദുല്‍ഖറും നിത്യയും ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ബാംഗ്ലൂരില്‍ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് പുതിയ വാര്‍ത്ത. മലയാളത്തില്‍ മികച്ച ജോഡികളടെ പട്ടികയിലാണ് ദുല്‍ഖറും നിത്യയും.
ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം നിവിന്‍ പോളിയും അഭിനയിക്കുന്നെന്നും തുടക്കത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് നിവിന്‍ തന്നെ വാര്‍ത്ത തിരുത്തി. മണിരത്‌നം ചിത്രത്തില്‍ ഒരു ഓഫര്‍ തനിക്ക് വന്നിട്ടേയില്ലെന്നായിരുന്നു നിവിന്റെ പ്രതികരണം.


Click it and Unblock the Notifications











