അടുത്ത വിസ്മയത്തിന് തിരിതെളിഞ്ഞു, നിത്യ മേനോന്റെ പ്രാണയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്!!
നിത്യ മേനോനെ നായികയാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് പ്രാണ. നീണ്ട ഇടവേളയ്ക്ക് ശേഷം നിത്യ മേനോന്‍ മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പ്രാണ പ്രേക്ഷകരെയും സിനിമാപ്രേമികളെയും അതിശയിപ്പിക്കാനുള്ള വരവാണ്.
മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ ഇന്ത്യയിലെ വിവിധ ഭാഷകളിലുമായി ഒരേ സമയത്ത് നിര്‍മ്മിക്കുന്ന സിനിമയുടെ പിന്നണിയില്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, പിസി ശ്രീറാം, ലൂയിസ് ബാങ്ക്സ് എന്നിങ്ങനെ നിരവധി പേരുമുണ്ട്. സിനിമയില്‍ നിന്നും മോഷന്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. പ്രാണ ദൃശ്യ വിസ്മയം കൊണ്ട് അത്ഭുതപ്പെടുത്തുമെന്ന കാര്യം മോഷന്‍ പോസ്റ്ററില്‍ നിന്നും വ്യക്തമാണ്.

ഇന്ത്യയിലെ പ്രമുഖ ഛായഗ്രാഹകനായ പി സി ശ്രീറാമാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷമം ശീറാം മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംഗീതത്തിന് പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ത്യയില്‍ നിന്നും ആദ്യമായി ഡിങ്ക് സൗണ്ട് ഫോര്‍മാറ്റ് എന്ന സാങ്കേതിക വിദ്യയും പ്രാണയില്‍ പ്രയോഗിക്കുന്നുണ്ട്.
പ്രാണയ്ക്ക് പിന്നാലെ കോളാമ്പി എന്ന സിനിമയിലൂടെ നിത്യ മേനോന്‍ മലയാളത്തില്‍ മറ്റൊരു സിനിമയില്‍ കൂടി അഭിനയിക്കുന്നുണ്ട്. ബിഗ് ബോസ് മലയാളം ഫെയിം അരിസ്‌റ്റോ സുരേഷാണ് കോളാമ്പിയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











