ഞങ്ങൾ തന്നെ ഞെട്ടിപ്പോയി!! ദുല്‍ഖറുമായുള്ള കെമിസ്ട്രിയുടെ രഹസ്യം ഇത്, വെളിപ്പെടുത്തി നിത്യ

സിനിമാ സെറ്റിലെ പരിചയം മാത്രമേ ഞങ്ങള്‍ക്കിടയിലുള്ളൂ.

ഒന്നോ രണ്ടോ ചിത്രം കൊണ്ട് തന്നെ ചില താരജോഡികൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറും. സ്ഥിരമായി ഇവർ സ്ക്രീനിൽ പ്രത്യക്ഷപ്പെടാറില്ലെങ്കിലും പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവരായിരിക്കും. അത്തരത്തിലുളള താരജോഡിയാണ് നിത്യ മേനോനും, ദുൽഖർ സൽമ്മാനും. തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരങ്ങളാണ് ഇവർ. ഇവരുടെ താര ജോഡി തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ തന്നെ അംഗീകരിച്ചതുമാണ്.

2012 ൽ പുറത്തിറങ്ങിയ അൻവർ റഷീദ് ചിത്രമായ ഉസ്താദ് ഹോട്ടലിലൂടെയാണ് നിത്യയും ഡിക്യൂവും ആദ്യമായി ഒരുമിച്ചെത്തിയത്. ഉസ്താദ് ഹോട്ടൽ വൻ വിജയമായിരുന്നു. ഈ ചിത്രത്തോട് കൂടി ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായി മാറുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ മണി രത്നം ചിത്രമായ ഓകെ കൺമണി, 100 ഡേയ്സ് ഓഫ് ലവ്, എന്നീ ചിത്രങ്ങളിലൂടെ ഇരു താരങ്ങളും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു. ഇവരുടെ ഈ കെമിസ്ട്രി പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിരുന്നു. ഇതിനെ കുറിച്ച് നിത്യ മേനോൻ തന്നെ തുറന്നു പറയുകയാണ്. സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് നിത്യ ഈ രഹസ്യം വെളിപ്പെടുത്തിയത്.

ആദ്യമായി കാണ്ടത് സെറ്റിൽ

ആദ്യമായി കാണ്ടത് സെറ്റിൽ

സിനിമ സെറ്റിലെ പരിചയം മാത്രമാണ് ഞങ്ങൾക്കിടയിൽ ഉണ്ടായത്. എന്നാൽ വർഷങ്ങളായുളള ആത്മബന്ധമായിരുന്നു. സെറ്റിൽ വർഷങ്ങളായി പരിചയമുളള സുഹൃത്തുക്കളെ പോലെയായിരുന്നു . അതു കൊണ്ട് തന്നെ അതിനേക്കാൾ ആത്മബന്ധം സ്ക്രീനിൽ അവതരിപ്പിക്കാൻ സാധിച്ചു. അത് ചിലപ്പോഴൊക്കെ ഞങ്ങളെ തന്നെ വിസ്മയിപ്പിക്കാറുണ്ടെന്നും താരം പറഞ്ഞു.

ഓകെ കൺമണിയുടെ  സെറ്റ്

ഓകെ കൺമണിയുടെ സെറ്റ്

മണി രത്നത്തിന്റെ ഓകെ കൺമണിയിൽ അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. ആദ്യ ദിവസം സെറ്റിലെത്തിയപ്പോൾ താൻ ആകെ പകച്ചു പോയി. ഒരു പട്ടാള ക്യാമ്പ് പോലെയായിരുന്നു. രാവിലെ നാലു മണിയ്ക്ക് എഴുന്നേറ്റ് കൃത്യം 5 മണിയ്ക്ക് തന്നെ ഷൂട്ടിനെത്തണം. ഒരു അഭിനേതാവിനെ കൊണ്ട് എങ്ങനെ അഭിനയിപ്പിക്കണമെന്നും അവരിൽ നിന്ന് മാക്സിമം ഔട്ട് എങ്ങനെ കണ്ടെത്തണമെന്നും മണിരത്നം സാറിനറിയാം. കൂടാതെ അഭിനേതാക്കൾക്ക് നല്ല ഫ്രീഡം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം.

  നാഗ് അശ്വിന്റെ ആദ്യം ചോയ്സ്

നാഗ് അശ്വിന്റെ ആദ്യം ചോയ്സ്

നാടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയിൽ സാവിത്രിയായി ആദ്യം പരിഗണിച്ചത് നിത്യ മേനോനെ ആയിരുന്നു. എന്നാൽ പിന്നീട് താരം ചിത്രത്തിൽ നിന്ന് പിൻമാറുകയായിരുന്നു. പിന്നീടാണ് ദുൽഖറിന്റെ നായികയായി കീർത്തി സുരേഷ് എത്തിയത്. ചിത്രത്തിൽ നിന്ന് പിൻമാറാനുളള കാരണവും താരം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സാവിത്രിയാകാൻ ആദ്യം ആവേശമായിരുന്നു

സാവിത്രിയാകാൻ ആദ്യം ആവേശമായിരുന്നു

ചിത്രം ആവേശത്തോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് അത് വർക്കൗട്ടായില്ല. ഫിന്നെ അത് ഉപേക്ഷിച്ചു. സിനിമ ഉപേക്ഷിച്ചതിനെ കുറിച്ച് നടി പറഞ്ഞതിങ്ങനെയാണ്. ജെമിനി ഗണേശനായി ദുൽഖർ എത്തിയപ്പോൾ സാവിത്രിയായി കീർത്തി സുരേഷായിരുന്നു എത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന ലഭിച്ചിരുന്നത്. ദുൽക്കറിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X