»   » എന്റെ ടേസ്റ്റ് ഇപ്പോഴവര്‍ക്കറിയാം, അത്തരം വേഷങ്ങള്‍ക്ക് വേണ്ടി വിളിക്കില്ല എന്ന് നിത്യ

എന്റെ ടേസ്റ്റ് ഇപ്പോഴവര്‍ക്കറിയാം, അത്തരം വേഷങ്ങള്‍ക്ക് വേണ്ടി വിളിക്കില്ല എന്ന് നിത്യ

Posted By:
Subscribe to Filmibeat Malayalam

നാല് സിനിമാ ഇന്റസ്ട്രികളിലും വ്യക്തമായ സ്ഥാനം കണ്ടെത്തിയ നടിയാണ് നിത്യ മേനോന്‍. മലയാളവും തമിഴും തെലുങ്കും കന്നടയുമൊക്കെ നിത്യയ്ക്ക് ഇപ്പോള്‍ സ്വന്തം ഭാഷാ ചിത്രങ്ങളാണ്. ഒരുപോലെ നാല് ഭാഷകളും കൈകാര്യം ചെയ്യുന്ന ഒരേ ഒരു നായികയാണ് നിത്യ മേനോന്‍.

അതുകൊണ്ട് തന്ന ഇപ്പോള്‍ നാല് ഇന്റസ്ട്രിയിലുള്ള സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും അറിയാം, എത്തരത്തിലുള്ള കഥാപാത്രങ്ങളാണ് നിത്യ മേനോന്‍ തിരഞ്ഞെടുക്കുന്നത് എന്ന്. ആരും തന്നെ പൊള്ളയായ കഥാപാത്രങ്ങള്‍ക്ക് വേണ്ടി വിളിക്കാറില്ല എന്ന് നിത്യ മേനോന്‍ പറയുന്നു.

ചെറിയ റോളുകള്‍

ചെറിയ ചെറിയ റോളുകള്‍ മാത്രമുള്ള ഒത്തിരി കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. കഥാപാത്രത്തിന്റെ വലിപ്പ - ചെറുപ്പം എന്നെ ബാധിക്കാറില്ല. പ്രധാന്യമാണ് കാര്യം.

അവര്‍ക്കറിയാം

ഇപ്പോള്‍ ഞാന്‍ എത്തരത്തിലുള്ള കഥാപാത്രങ്ങളാണ് ആഗ്രഹിക്കുന്നത് എന്നും, ഏതൊക്കെയാണ് ചെയ്യാന്‍ തയ്യാറ് എന്നും തിരക്കഥാകൃത്തുക്കള്‍ക്കും സംവിധായകര്‍ക്കുമറിയാം.

പൊള്ളയായ വേഷം

ആരും എന്നെ പൊള്ളയായ കഥാപാത്രങ്ങള്‍ക്ക് വേണ്ടി വിളിക്കാറില്ല. അത് ഞാന്‍ ചെയ്യില്ല എന്ന് അവര്‍ക്കറിയാം. അതെനിക്ക് എന്റെ ജോലി എളുപ്പമാക്കുന്നു.

മലയാളത്തില്‍ ശ്രദ്ധ

വരുന്ന വര്‍ഷങ്ങളില്‍ താന്‍ കൂടുതല്‍ മലയാള സിനിമകളിലാണ് ശ്രദ്ധിക്കുന്നത് എന്നും ചില ചിത്രങ്ങളുടെ ചര്‍ച്ച നടന്നുകൊണ്ടിരിയ്ക്കുകയാണെന്നും നിത്യ മേനോന്‍ പറഞ്ഞു.

പ്രാണ

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന ചിത്രത്തിലാണ് നിത്യ മേനോന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. നാല് ഭാഷകളിലായിട്ടാണ് ചിത്രമൊരുക്കുന്നത്.

English summary
Nithya Menen: Scriptwriters don’t approach me anymore with shallow characters

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X