ഞാൻ പ്രൊഡ്യൂസറായാൽ അങ്ങനെ ചെയ്യില്ല, 15 മണിക്കൂറോളമാണ് ബോളിവുഡിൽ; നിത്യ മേനോൻ പറയുന്നു

സന്ദീപ് റെഡി വാങ്ക സംവിധാനം ചെയ്യുന്ന സ്പരിറ്റ് എന്ന സിനിമയിൽ നിന്നും ദീപിക പദുകോൺ പിന്മാറിയത് വലിയ ചർച്ചയായിരുന്നു. എട്ട് മണിക്കൂർ മാത്രം വർക്ക് എന്ന നിബന്ധനകളുൾപ്പെടെ മുന്നോട്ട് വെച്ചതാണ് ദീപികയും സന്ദീപ് റെഡ്ഡി വാങ്കയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകാൻ കാരണമെന്നാണ് പുറത്ത് വന്ന റിപ്പോർട്ട്. ദീപികയുടെ ഈ നിബന്ധനയെ പിന്തുണച്ചവരും എതിർത്തവരും ഏറെയാണ്.

ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നിത്യ മേനോൻ. ബോളിവുഡിൽ സമയക്രമം അനിവാര്യമാണെന്ന് നിത്യ പറയുന്നു. അവർ 12 മണിക്കൂർ വർക്ക് ചെയ്യും. അത് വളരെ കൂടുതലാണ്. അതിന് മുമ്പ് ഒന്നര മണിക്കൂർ മേക്കപ്പുണ്ട്. അത് കഴിഞ്ഞ് പിന്നെയും ഒരു മണിക്കൂർ. ആകെ 14-15 മണിക്കൂർ അങ്ങനെ ചെലവഴിക്കണം. അത് നല്ലതല്ലെന്ന് നിത്യ പറയുന്നു.

Nithya Menen

കരിയറിലെ അനുഭവങ്ങളും നിത്യ മേനോൻ പങ്കുവെച്ചു. തുടക്ക കാലത്ത് തന്നെ സെറ്റിൽ ഏറെ നേരെ കാത്തിരിപ്പിച്ചിട്ടുണ്ടെന്ന് നിത്യ പറയുന്നു. ഞാൻ ഒരു പ്രൊഡ്യൂസറായാൽ കറക്ട് സമയം എല്ലാവരോടും പറയും. ആളുകളെ ഷൂട്ടിന് വിളിച്ച് ഒരു ദിവസം മുഴുവൻ കാത്തിരിപ്പിക്കരുത്. എല്ലാവരെയും കുറച്ച് കൂടെ പരി​ഗണിക്കുന്നത് നല്ലതാണ്. ഇപ്പോൾ തനിക്ക് കുറേക്കൂടി നല്ല പരി​ഗണന ലഭിക്കാറുണ്ടെന്നും നിത്യ മേനോൻ പറയുന്നു.

സ്വന്തം ആരോ​ഗ്യത്തിന് നൽകുന്ന ശ്രദ്ധയെക്കുറിച്ചും നിത്യ സംസാരിച്ചു. ഭക്ഷണം കഴിക്കാതിരിക്കാനോ എന്ത് സംഭവിച്ചാലും ദിവസവും ജിമ്മിൽ പോകാനോ എനിക്ക് പറ്റില്ല. ആരോ​ഗ്യത്തിന് വേണ്ട കാര്യങ്ങൾ ചെയ്യും. അത് മനസിലാക്കാൻ കുറച്ച് സമയമെടുക്കും. ആരെന്ത് പറഞ്ഞാലും ഞാൻ കാര്യമാക്കുന്നില്ല എന്നല്ലെന്നും നിത്യ മേനോൻ പറഞ്ഞു.

Nithya Menen

ആളുകൾ പറയുന്നത് സഹിക്കേണ്ടി വരും. മറ്റുള്ളവർ പറയുന്നത് കേട്ട് നമ്മളെ മാറ്റരുത്. അങ്ങനെ ചെയ്താൽ ബോഡി പെർഫെക്ട് ആയിരിക്കും. എന്നാൽ മുഖത്തെ കല പോകും. അതിനർത്ഥം ആരോ​ഗ്യം പോകുന്നെന്നാണെന്നും നിത്യ മേനോൻ പറയുന്നു. തുടരെ സിനിമകളുമായി പ്രേക്ഷകർക്ക് മുമ്പിലെത്തുകയാണ് നിത്യ മേനോൻ. തലെെവൻ തലെെവിയാണ് നിത്യയുടെ പുതിയ സിനിമ.

സിനിമാന രം​ഗത്തോട് വലിയ താൽപര്യം നിത്യക്കില്ല. തനിക്ക് സിനിമാ രം​ഗത്ത് നിന്നും അർഹതപ്പെട്ട അം​ഗീകാരം ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നാണ് നിത്യ പറയുന്നത്. നല്ല ഷോട്ട് ചെയ്താലോ നല്ല വർക്കാണെങ്കിലോ ഒരു നിശബ്ദതയുണ്ടാകും. എന്നാൽ നെ​ഗറ്റിവിറ്റി മാത്രം ഒരുപാട് കേൾക്കും. 90 ശതമാനം നെ​ഗറ്റിവിറ്റിയും നിർമ്മിതമായിരിക്കും. താൻ ഒരു പുരുഷനായിരുന്നെങ്കിൽ സിനിമാ രം​ഗത്ത് ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ അം​ഗീകാരം ലഭിച്ചേനെയെന്നും നിത്യ അഭിപ്രായപ്പെട്ടു. ദേശീയ അവാർഡ് ലഭിക്കുന്നത് വരെ അം​ഗീകാരം ലഭിക്കാതെ പിടിച്ച് വെക്കുന്നത് പോലെ തോന്നിയിരുന്നു.

ദേശീയ അവാർഡ് ലഭിച്ചപ്പോൾ എനിക്ക് വാലിഡേഷൻ ലഭിച്ചെന്ന് തോന്നിയെന്നും നിത്യ മേനോൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി. തമിഴ് ചിത്രം തിരുച്ചിത്രമ്പലത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നിത്യക്ക് ലഭിച്ചത്. പുരസ്കാരം ലഭിച്ചതിന് പിന്നാലെ നിരവധി ചർച്ചകൾ നടന്നു. ദേശീയ അവാർഡ് ലഭിക്കാൻ മാത്രമുള്ള പെർഫോമൻസും കഥാപാത്രവുമായിരുന്നോ എന്ന ചോദ്യം വന്നു. എന്നാൽ തിരുച്ചിത്രമ്പലത്തിലെ പ്രകടനത്തിന് പുരസ്കാരം ലഭിച്ചതിലാണ് തനിക്ക് സന്തോഷമെന്ന് നിത്യ മേനോൻ വ്യക്തമാക്കി.

More from Filmibeat

Read more about: nithya menen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X