»   »  നിത്യ മേനോന്‍ ഇരുപത്തിയാറിലേയ്ക്ക്

നിത്യ മേനോന്‍ ഇരുപത്തിയാറിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam

നടി നിത്യ മേനോന് പിറന്നാള്‍. ഈ ഏപ്രില്‍ മാസത്തില്‍ നിത്യയ്ക്ക് 26വയസ്സാവുകയാണ്. മലയാളത്തില്‍ ഇപ്പോള്‍ അത്രസജീവമല്ലെങ്കിലും തെലുങ്കില്‍ പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാവുകയാണ് നിത്യ. മലയാളത്തിലൂട പേരെടുത്ത നിത്യ ഇപ്പോള്‍ കന്നഡ, തെലുങ്ക്, തമിഴ് ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ്.

നിധിന്‍ നായകനായ ഇഷ്‌ക്, ഗുണ്ടേ ജാരി ഗല്ലന്‍തായിന്‍ഡേ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ നിത്യയാണ് നായിക വേഷം ചെയ്തത്. മലയാളത്തില്‍ ഹിറ്റായ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളില്‍ നായികയായതും നിത്യയായിരുന്നു.

നിത്യ മേനോന് പിറന്നാള്‍

ബാംഗ്ലൂരില്‍ സെറ്റില്‍ ചെയ്ത കോഴിക്കോട്ടുനിന്നുള്ള മലയാളികുടുംബത്തിലാണ് നിത്യ മേനോന്‍ ജനിച്ചത്. അച്ഛന്‍ കോഴിക്കോട്ടുകാരനും അമ്മ പാലക്കാടുകാരിയുമാണ്.

നിത്യ മേനോന് പിറന്നാള്‍

മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ നിന്നും ജേര്‍ണലിസത്തിലാണ് നിത്യ ബിരുദം കരസ്ഥമാക്കിയത്. പിന്നീട് ആ ജോലിയില്‍ സംതൃപ്തി കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ നിത്യ ചലച്ചിത്രമേഖലയിലേയ്ക്ക് എത്തുകയാണ്.

നിത്യ മേനോന് പിറന്നാള്‍

ജേര്‍ണലിസത്തേക്കാള്‍ ചിന്തകളെ പ്രതിഫലിപ്പിക്കാന്‍ സിനിമയിലൂടെയാണ് കഴിയുകയെന്ന് മനസിലാക്കിയ നിത്യ പിന്നീട് പുനെ എഫ്ടിഐയില്‍ നിന്നും സിനിമാറ്റോഗ്രഫിയില്‍ ഒരു കോഴ്‌സ് ചെയ്യാന്‍ തീരുമാനിച്ചു. അവിടത്തെ പ്രവേശനപരീക്ഷക്കിടയില്‍ നിത്യ നന്ദിനി റെഡ്ഡിയെ പരിചയപ്പെടുകയും അവര്‍ നിത്യയോട് അഭിനയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പറയുകയും ചെയ്തു.

നിത്യ മേനോന് പിറന്നാള്‍

1998ല്‍ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ടൂ മച്ച് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് യഥാര്‍ത്ഥത്തില്‍ നിത്യ മേനോന്‍ സിനിമയിലെത്തിയത്. തബുവിന്റെ കുട്ടിക്കാലമായിരുന്നു ചിത്രത്തില്‍ നിത്യ അവതരിപ്പിച്ചത്.

നിത്യ മേനോന് പിറന്നാള്‍

2008ല്‍ പുറത്തിറങ്ങിയ ഓഫ്ബീറ്റ് ചിത്രമായ ആകാശഗോപുരത്തിലൂടെയാണ് വീണ്ടും നിത്യ സിനിമയിലെത്തുന്നത്. കെപി കുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമായിരുന്നു നിത്യ അഭിനയിച്ചത്.

നിത്യ മേനോന് പിറന്നാള്‍

മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച ശേഷം നിത്യ ജോഷ് എന്ന കന്നഡ ചിത്രത്തില്‍ അഭിനയിച്ചു. ചിത്രത്തില്‍ സഹനടി വേഷത്തിലാണ് നിത്യ എത്തിയത്. ഈ ചിത്രം സാമ്പത്തികമായി വലിയ വിജയം നേടി.

നിത്യ മേനോന് പിറന്നാള്‍

പിന്നീട് പഠിത്തമെല്ലാം കഴിഞ്ഞ് നന്ദിനി റെഡ്ഡി ആദ്യമായി സംവിധാനം ചെയ്ത തെലുങ്കു ചിത്രമായ അല മൊതലൈന്‍ഡിയില്‍ നിത്യയ്ക്ക് നായിക വേഷം നല്‍കുകയും ചെയ്തു. ഈ ചിത്രത്തോടെ നിത്യ നായിക നടിയായി അംഗീകരിക്കപ്പെട്ടു.

നിത്യ മേനോന് പിറന്നാള്‍

കേരള കഫേ, ഏഞ്ചല്‍ ജോണ്‍, അപൂര്‍വ്വരാഗങ്ങള്‍, അന്‍വര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നിത്യ മലയാളത്തിലും ശ്രദ്ധിക്കപ്പെടുന്ന താരമായി മാറി.

നിത്യ മേനോന് പിറന്നാള്‍

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമിയന്ന ചിത്രത്തില്‍ ചിറക്കല്‍ ബാല എന്ന കഥാപാത്രമായി എത്തിയ നി്ത്യയ്ക്ക് വലിയ പ്രശസ്തിയാണ് ലഭിച്ചത്. നിത്യ അഭിനയിച്ച ചിമ്മി ചിമ്മി... എന്നു തുടങ്ങുന്ന ഗാനം വലിയ ഹിറ്റായി മാറി., പ്രഭുദേവയായിരുന്നു ചിത്രത്തില്‍ നിത്യയുടെ നായകന്‍.

നിത്യ മേനോന് പിറന്നാള്‍

2011ന് ശേഷം നിത്യ തെന്നിന്ത്യയിലെ തിരക്കേറിയ നായികനടിമാരില്‍ ഒരാളായി മാറി. തമഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം നിത്യ സ്വീകാര്യയായി.

നിത്യ മേനോന് പിറന്നാള്‍

അഭിനയത്തിനൊപ്പം ഗായികയെന്ന നിലയിലും തനിയ്ക്ക് കഴിവുണ്ടെന്ന് നിത്യ തെളിയിച്ചു. മലയാളത്തിലും കന്നഡയിലും തമിഴിലുമെല്ലാം നിത്യ മേനോന്‍ പിന്നണി പാടിക്കഴിഞ്ഞു. പായസ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ഗായികയായി നിത്യ അരങ്ങേറ്റം കുറിച്ചത്. പതിനഞ്ചോളം ചിത്രങ്ങളില്‍ നിത്യ ഇതുവരെ പാടിയിട്ടുണ്ട്.

നിത്യ മേനോന് പിറന്നാള്‍

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗഌര്‍ ഡെയ്‌സ് ആണ് മലയാളത്തിലെ നിത്യയുടെ പുതിയ ചിത്രം. ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നസീം തുടങ്ങിയവരെല്ലാം വേഷമിടുന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിക്കുന്നത്.

നിത്യ മേനോന് പിറന്നാള്‍

തമിഴ് ചിത്രമായ അപ്പാവിന്‍ മീസൈ, മുനി 3-ഗംഗ തുടങ്ങിയ ചിത്രങ്ങളില്‍ നിത്യ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

നിത്യ മേനോന് പിറന്നാള്‍

തല്‍സമയം ഒരു പെണ്‍കുട്ടി, ഉസ്താദ് ഹോട്ടല്‍, ബാച്‌ലര്‍ പാര്‍ട്ടി തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച വേഷങ്ങളാണ് നിത്യ ചെയ്തത്. ഈ ചിത്രങ്ങളെല്ലാം സാമ്പത്തിക വിജയം നേടുകയും ചെയ്തിരുന്നു.

English summary
Among those who are celebrating their birthdays this month is one of the hottest chicks, Nithya Menen
Please Wait while comments are loading...

Malayalam Photos

Go to : More Photos