ആ നടന്റെ ജീവിതം തകര്‍ന്നത് നിത്യ മേനോന്‍ കാരണമല്ല! തുറന്നുപറച്ചിലുകളുമായി താരം! കാണൂ!

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി സാന്നിധ്യം അറിയിച്ച അഭിനേത്രികളിലൊരാളാണ് നിത്യ മേനോന്‍. തുടക്കം മുതലേ തന്നെ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആകാശഗോപുരം എന്ന സിനിമയിലൂടെയാണ് താരം തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അന്യഭാഷയിലേക്കെത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബോളിവുഡില്‍ തുടക്കം കുറിക്കുകയാണെന്ന സന്തോഷവാര്‍ത്ത എത്തിയത് അടുത്തിടെയായിരുന്നു. അക്ഷയ് കുമാറും വിദ്യ ബാലനുമുള്‍പ്പടെ വന്‍താര അണിനിരക്കുന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറുന്നത്. ബോളിവുഡിലേക്ക് പോവുന്നതിന് മുന്‍പ് മലയാളത്തിലെ ചിത്രങ്ങള്‍ തീര്‍ക്കാനുണ്ടെന്ന് താരം പറഞ്ഞിരുന്നു. നേരത്തെയും ബോളിവുഡ് അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും ആഗ്രഹിച്ച തരത്തിലുള്ള കഥാപാത്രം ഇപ്പോഴാണ് തനിക്ക് ലഭിച്ചതെന്നും താരം വ്യക്തമാക്കിയിരുന്നു.

സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് നിത്യ മേനോന്‍ മുന്നേറുന്നത്. വികെ പ്രകാശ് ചിത്രമായ പ്രാണയായിരുന്നു ഒടുവിലായി തിയേറ്ററുകളിലേക്കെത്തിയ നിത്യ മേനോന്‍ ചിത്രം. മൂന്ന് വര്‍ഷത്തിന് ശേഷമാണ് താരം മലയാളത്തിലേക്കെത്തിയത്. ഹൊറര്‍ ത്രില്ലറായ പ്രാണയിലെ മുഖ്യ കഥാപാത്രമായിരുന്നു നിത്യ. മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ചിത്രീകരിച്ചിരുന്നു. ഇടക്കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങളിലൊരാള്‍ കൂടിയാണി നിത്യ മേനോന്‍. അതേക്കുറിച്ച് താരം പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഒരുപാട് വേദനിച്ച നാളുകള്‍

ഒരുപാട് വേദനിച്ച നാളുകള്‍

തന്നെക്കുറിച്ച് പ്രചരിക്കുന്ന ഗോസിപ്പുകള്‍ തുടക്കത്തിലൊന്നും തന്നെ ബാധിച്ചിരുന്നില്ലെങ്കിലും പിന്നീടാണ് അതേക്കുറിച്ച് പ്രതികരിച്ചതെന്ന് താരം പറയുന്നു. പ്രതികരിക്കുന്നില്ലെന്ന്് കരുതി അതൊന്നും തന്നെ വേദനിപ്പിക്കുന്നില്ലെനന് കരുതരുത്. ആദ്യ പ്രണയത്തില്‍ താന്‍ സീരിയസ്സായിരുന്നുവെന്നും അത് തകര്‍ന്നപ്പോള്‍ വല്ലാത്ത അവസ്ഥയിലായിപ്പോയെന്നും നിത്യ പറയുന്നു. കുറച്ച് കാലത്തേക്ക് പുരുഷന്‍മാരോട് വെറുപ്പായിരുന്നുവെന്നും താരം പറയുന്നു. പിന്നീട് പ്രണയമൊന്നുണ്ടായിരുന്നില്ലെങ്കിലും തെലുങ്കിലെ പ്രമുഖ താരത്തിന്റെ വിവാഹ ബന്ധം തകരാന്‍ കാരണമായതെന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നു.

വിവാഹത്തെക്കുറിച്ച്

വിവാഹത്തെക്കുറിച്ച്

താരങ്ങളുടെ വിവാഹത്തെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. വിവാഹം കഴിക്കുന്നതിന് വേണ്ടി മാത്രമായി ഒരാളെ കെട്ടുന്നതിനോട് താല്‍പര്യമില്ലെന്ന് താരം പറയുന്നു. തന്റെ ലോകം തന്റേത് മാത്രമാണ്. പറ്റിയ ആളെ കണ്ടുമുട്ടിയാല്‍ വിവാഹം കഴിക്കാം അത്ര മാത്രമെന്നും താരം പറയുന്നു. നേരത്തെ പ്രചരിച്ച ഗോസിപ്പ് ശരിയായിരുന്നുവെങ്കില്‍ ഇതിനോടകം തന്നെ തങ്ങള്‍ വിവാഹിതാരവാണ്ടേതല്ലേയെന്നും താരം ചോദിക്കുന്നു. തങ്ങള്‍ ഒരുമിച്ച സിനിമ ആയിടയ്ക്കായിരുന്നു റിലീസ് ചെയ്തത്. അതാണ് സംശയം കൂടിയത്.

തടി കൂടിയപ്പോള്‍

തടി കൂടിയപ്പോള്‍

മേക്കോവറിലൂടെയും മറ്റുമൊക്കെയായി പല താരങ്ങളും ഞെട്ടിക്കാറുണ്ട്. അത്തരത്തില്‍ ഇടയ്ക്ക് വണ്ണം കൂടിയതിന്റെ പേരില്‍ ചില്ലറ പഴിയല്ല നിത്യയ്ക്ക് കേള്‍ക്കേണ്ടി വന്നത്. തടി കൂടുതലാണ്, പൊക്കം കുറവാണ് ഇത്യാദി കമന്റുകളെയൊന്നും ഗൗനിക്കാറില്ല. അഭിനയത്തിന് പ്രാധാന്യമുള്ള മേഖലയിലാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. ശരീര സൗന്ദര്യത്തിന് ഒരു പരിധി വരെ മാത്രമേ പ്രാധാന്യമുള്ളൂ. സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ശക്തമായ ബോധ്യം തനിക്കുണ്ടെന്നും നിത്യ വ്യക്തമാക്കുന്നു.

നായകനെ നോക്കിയല്ല

നായകനെ നോക്കിയല്ല

നായകനെ നോക്കിയല്ല താന്‍ സിനിമകള്‍ തിരഞ്ഞെടുക്കാറുള്ളത്. അഭിയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് കാത്തിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ക്കൊപ്പം മികച്ച കെമിസ്ട്രിയാണ് നിത്യ പുറത്തെടുത്തത്. ഇവരൊന്നിച്ചെത്തിയ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കോളാമ്പിയില്‍ സുരേഷ് ഏട്ടനാണ് നായകനെന്നും പാവം മനുഷ്യനാണ് അദ്ദേഹമെന്നും താരം പറയുന്നു. നായകനാരാണെന്ന് നോക്കിയല്ല, നല്ല സിനിമകളുടെ ഭാഗമാവാനാണ് ആഗ്രഹം.

അമ്മ വേഷത്തിനോട് നോ പറയാറില്ല

അമ്മ വേഷത്തിനോട് നോ പറയാറില്ല

കഥാപാത്രത്തിന്റെ പ്രായം വിഷയമല്ല, അതേക്കുറിച്ച് ചിന്തിക്കാറേയില്ല. വിജയ് ചിത്രമായ മേര്‍സലിലേക്ക് വിളിച്ചപ്പോള്‍ത്തന്നെ സന്തോഷമായിരുന്നു. അറ്റ്‌ലീ വിളിച്ചപ്പോള്‍ത്തന്നെ യെസ് പറയുകയായിരുന്നു. അമ്മ വേഷമാണെന്ന് പറഞ്ഞ് സിനിമ ഒഴിവാക്കുന്നതിനോട് യോജിക്കാനാവില്ല. കഥാപാത്രങ്ങളിലൂടെ നിലപാട് വ്യക്തമാക്കാനാണ് ശ്രമിക്കുന്നത്.

 ഒറ്റയ്ക്ക് നേരിടാനാണ് താല്‍പര്യം

ഒറ്റയ്ക്ക് നേരിടാനാണ് താല്‍പര്യം

സിനിമയിലെ വനിതാകൂട്ടായ്മയെക്കുറിച്ചും താരം സംസാരിച്ചിരുന്നു. തനിക്ക് തന്റേതായ വഴിയുണ്ട്. വ്യക്തിപരമായി പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഒറ്റയ്ക്കാണ് നേരിട്ടത്. ആരെയും സഹായത്തിനായി വിളിച്ചിരുന്നില്ല. അത്തരത്തിലുള്ള വ്യക്തിത്വമാണ് തന്റേത്. തിക്താനുഭവങ്ങള്‍ കാരണം സെറ്റില്‍ നിന്നും ഇറങ്ങിപ്പോയെന്ന തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതുപോലെയുള്ള അനുഭവങ്ങളൊന്നുമുണ്ടായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X