»   » ദുല്‍ഖര്‍ സല്‍മാന്റെ ഭാഗ്യ നായിക, 28 കാരി; വിജയ് യുടെ അമ്മയായി അഭിനയിക്കുന്നു !!

ദുല്‍ഖര്‍ സല്‍മാന്റെ ഭാഗ്യ നായിക, 28 കാരി; വിജയ് യുടെ അമ്മയായി അഭിനയിക്കുന്നു !!

Posted By: Rohini
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്റെ ഹിറ്റ് നായിക എന്ന് പറഞ്ഞപ്പോള്‍ തന്നെ അതാരായിരിക്കും എന്ന് മനസ്സിലായിക്കാണുമല്ലോ.. അതെ ഉസ്താദ് ഹോട്ടലിലും 100 ഡെയ്‌സ് ഓഫ് ലൈവ്വിലും ഓ കാതല്‍ കണ്‍മണിയിലും ദുല്‍ഖറിന്റെ പെര്‍ഫക്ട് പെയറായി എത്തിയ നിത്യ മേനോന്‍ തന്നെ !!

തടിച്ചിയായി തോന്നുന്നു, തടികുറയ്ക്കണം എന്ന് നിത്യ മേനോനോട് സംവിധായകന്‍, നടിയുടെ മറുപടി?

കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധിയ്ക്കുന്ന നടിയാണ് നിത്യ. നായികാ പ്രാധാന്യമുള്ള വേഷം വേണം എന്ന് ഒരിക്കലും വാശിപിടിക്കാറില്ല. ഇപ്പോഴിതാ ഇളയദളപതി വിജയ് യുടെ അമ്മയായി അഭിനയിക്കുന്നു !

അറ്റ്‌ലി ചിത്രത്തില്‍

അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്യുന്ന വിജയ് യുടെ 61 ആമത്തെ ചിത്രത്തിലാണ് നിത്യ മേനോന്‍ വിജയ് യുടെ അമ്മയായി എത്തുന്നത്. വിജയ് ഡബിള്‍ റോളിലെത്തുന്ന ചിത്രത്തില്‍ വിജയ് യുടെ ഭാര്യയായും അമ്മയായും നിത്യ അഭിനയിക്കുന്നു എന്നാണ് കേള്‍ക്കുന്നത്.

നിത്യയ്ക്ക് പുറമെ

നിത്യയ്ക്ക് പുറമെ സമാന്ത റാണത്തും കാജള്‍ അഗര്‍വാളും ചിത്രത്തിലെ നായികാ നിരയിലുണ്ട്. വിക്രം, സൂര്യ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച നിത്യയുടെ ആദ്യത്തെ വിജയ് ചിത്രമാണിത് എന്ന പ്രത്യേകതയുമുണ്ട്.

ജ്യോതികയുടെ വേഷം

നേരത്തെ ഈ വേഷത്തിലേക്ക് പരിഗണിച്ചത് നടി ജ്യോതികയെയായിരുന്നു. എന്നാല്‍ തിരക്കഥയോടുള്ള വിയോജിപ്പു കാരണം ജ്യോതിക പിന്മാറിയപ്പോഴാണ് അവസരം നിത്യ മേനോനെ തേടിയെത്തിയത്.

സൂര്യയുടെ അമ്മ

വിജയ് യുടെ അമ്മ വേഷം നിത്യയെ സംബന്ധിച്ച് വലിയ സംഭവമല്ല. നേരത്തെ 24 എന്ന ചിത്രത്തില്‍ സൂര്യയുടെ ഭാര്യയായും അമ്മയായും നിത്യ മേനോന്‍ എത്തിയിരുന്നു. അമ്മ വേഷം എന്ന് പറയുമ്പോള്‍ തെറിച്ചോടുന്ന നായികമാര്‍ക്കിടയില്‍ നിത്യ മേനോന്‍ വ്യത്യസ്തയാകുന്നത് ഇങ്ങനെയാണ്.

പുതിയ ചിത്രം

വിജയ് 61 അല്ലാതെ അപ്പാവിന്‍ മീസൈ ആണ് നിത്യ മേനോന്റെ പുതിയ ചിത്രം. രോഹിണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവാഗതനായ ഹരിപ്രസാധാണ് നായകന്‍. ചേരന്‍, സലിം കുമാര്‍ എന്നിവര്‍ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

സംവിധാന മോഹം

സിനിമാഭിനയത്തിന് പുറമെ മറ്റൊരു മേഖലയില്‍ ശ്രദ്ധ ചെലുത്താന്‍ തയ്യാറെടുക്കുകയാണ് നിത്യ. മറ്റൊന്നുമല്ല, സംവിധാനം. സംവിധാനത്തില്‍ താത്പര്യമുള്ളതിനാല്‍ പ്രമുഖ സംവിധായകന്റെ ഓഫര്‍ നിത്യ നിരസിച്ചതായും വാര്‍ത്തകളുണ്ട്.

English summary
Nithya Menon as Vijay's mother in Thalapathy 61

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam