ദുല്‍ഖറിനൊപ്പം ഇനിയും ഒരുപാട് സിനിമ ചെയ്യണം എന്ന് നിത്യ മേനോന്‍

By Rohini

ഒരുമിച്ച് ഒന്ന് രണ്ട് ചിത്രങ്ങള്‍ ചെയ്താല്‍ തന്നെ നായികാ - നടന്മാരെ സംബന്ധിച്ച ഗോസിപ്പുകള്‍ വരുന്ന നാടാണിത്. അങ്ങനെ ദുല്‍ഖര്‍ സല്‍മാനെയും നിത്യ മേനോനെയും സംബന്ധിച്ച് ഗോസിപ്പുകള്‍ വന്നിരുന്നു.

എന്നാല്‍ ഗോസിപ്പുകളെ വകവയ്ക്കുന്നില്ല എന്നും, ദുല്‍ഖറിനൊപ്പം ഭാവിയില്‍ ഇനിയും ഒരുപാട് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട് എന്നും നിത്യ മേനോന്‍ പറഞ്ഞു.

ഇരുവരും ഒന്നിച്ച 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രം ഡബ്ബ് ചെയ്ത് തെലുങ്കില്‍ റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ പ്രമോഷന് സംസാരിക്കവെയാണ് ദുല്‍ഖറിനൊപ്പം സിനിമ ചെയ്യാന്‍ ഇനിയും താത്പര്യമുണ്ട് എന്ന് നിത്യ പറഞ്ഞത്

ദുല്‍ഖറും നിത്യയും

ദുല്‍ഖറും നിത്യ മേനോനും തമ്മില്‍

ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും ആദ്യമായി ഒന്നിച്ചത്. അതിന് ശേഷം മണിരത്‌നത്തിന്റെ ഓകെ കണ്മണിയിലും ജാനൂസ് മുഹമ്മദിന്റെ 100 ഡെയ്‌സ് ഓഫ് ലവ്വിലും അഭിനയിച്ചു.

ഗോസിപ്പുകള്‍

ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കിയത്

ഓ കാദല്‍ കണ്‍മണിയില്‍ ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ അഭിനയിച്ചതിന് ശേഷമാണ് ദുല്‍ഖര്‍ സല്‍മാനെയും നിത്യയെയും സംബന്ധിച്ച ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയത്. ഇരുവരുടെയും ബന്ധത്തില്‍ നടന്റെ ഭാര്യയ്ക്ക് എതിര്‍പ്പുണ്ട് എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍

നിത്യ രംഗത്തെത്തി

വാര്‍ത്ത നിഷേധിച്ച് നിത്യ മേനോന്‍

എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ച് നിത്യ മേനോന്‍ രംഗത്തെത്തി. ദുല്‍ഖര്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും, കൂടെ അഭിനയിക്കുന്ന നടന്മാര്‍ക്കൊപ്പം തന്റെ പേര് ചേര്‍ത്ത് വച്ച് ഗോസിപ്പുകള്‍ വരുന്നത് ഇപ്പോള്‍ പതിവാണെന്നും നിത്യ പറഞ്ഞു.

ഇനിയും അഭിനയിക്കും

ഇനിയും ദുല്‍ഖറിനൊപ്പം അഭിനയിക്കണം

ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കുമ്പോള്‍ താന്‍ കംഫര്‍ട്ടബിള്‍ ആണെന്നും ഭാവിയില്‍ ദുല്‍ഖറിനൊപ്പം ഇിയും ധാരാളം സിനിമകള്‍ ചെയ്യണം എന്നും നിത്യ മേനോന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X