നെഞ്ചിടിപ്പ് കൂട്ടുന്ന ദൃശ്യങ്ങളുമായി നിത്യാ മേനോന്റെ പ്രാണ!! ട്രെയിലര്‍ പുറത്ത്.. വീഡിയോ കാണൂ

മലയാളത്തിൽ കൂടാതെ തെലുങ്ക്,കന്നഡ,ഹിന്ദി തുടങ്ങി നാല് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

തെന്നിന്ത്യയിലെ മുൻ നിര നായികമാരിലെ പ്രമുഖ നടിയാണ് നിത്യാ മോനോൻ. മലയാളിയാണെങ്കിൽ തെന്നിന്ത്യൻ ഭാഷകളിലെ സജീവ സാന്നിധ്യമാണ്. നിത്യാ മേനോനെ കേന്ദ്രകഥാപാത്രമാക്കി വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഹെറർ മൂവിയാണ് പ്രാണ. ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയിലർ പുറത്ത്.

prana

നെഞ്ചിടിപ്പ് കൂട്ടുന്ന രംഗങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന ദൃശ്യങ്ങളുമാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിത്യാ മോനോൻ മാത്രമാണ് ചിത്രത്തിലെ ഒരേയൊരു കഥാപാത്രം. റസൂർ പൂക്കൂട്ടിയും അമൃത് ലൂയിസും ചേർന്നാണ് പ്രാണയ്ക്ക് വേണ്ടി സൗണ്ട് ‍ഡിസൈൻ ചെയ്തിരിക്കുന്നത്.

മലയാളത്തിൽ കൂടാതെ തെലുങ്ക്,കന്നഡ,ഹിന്ദി തുടങ്ങി നാല് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. പ്രശസ്ത ചായാഗ്രാഹകന്‍ പിസി ശ്രീറാമാണ് പ്രാണയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. 2019 ആഗസ്റ്റിലാണ് ചിത്രം തിയേറ്ററിൽ എത്തും. എസ് രാജ് പ്രൊഡക്ഷന്‍സ്, റിയല്‍ സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ സുരേഷ് രാജ്, പ്രവീണ്‍ എസ് കുമാര്‍, അനിതാ രാജ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രാണ നിര്‍മ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X