ഇതു പൊളിക്കും!കോളാമ്പിയില്‍ അരിസ്റ്റോ സുരേഷിന് നിത്യ മേനോന്‍ നായിക
ഒരുപിടി നല്ല ചിത്രങ്ങളിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായ സംവിധായകനാണ് ടി.കെ രാജീവ് കുമാര്‍. എന്നാല്‍ തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിനുശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കുറച്ചുകാലമായി അദ്ധേഹം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കോളാമ്പി എന്ന ചിത്രത്തിലൂടെ സംവിധായകനായി ശക്തമായ തിരിച്ചുവരവു നടത്താനൊരുങ്ങുകയാണ് അദ്ധേഹം.
അരിസ്‌റ്റോ സുരേഷ് നായകനായി എത്തുന്ന ചിത്രത്തില്‍ നിത്യ മേനോന്‍ നായികയായി എത്തുന്നു എന്നാണ് സിനിമയെക്കുറിച്ചുള്ള ഏറ്റവും പതിയ വിശേഷം. തത്സമയം ഒരു പെണ്‍കുട്ടിയില്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നത് നിത്യയായിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന ഷോയുടെ ഫിനാലെ വേദിയില്‍ വെച്ചായിരുന്നു അരിസ്‌റ്റോ സുരേഷ് മുഖ്യവേഷത്തില്‍ ഒരു ചിത്രത്തിലെത്തുന്നു എന്ന പ്രഖ്യാപനം നടന്നത്. മോഹന്‍ലാലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആംപ്ലിഫയര്‍ നാണു എന്നാണ് അരിസ്റ്റോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ഇവര്‍ക്കു പുറമെ രണ്‍ജി പണിക്കര്‍, രോഹിണി, ദിലിഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജീവ് കുമാറിന്റെ 25ാംമത്തെ ചിത്രം കൂടിയാണിത്. പ്രേക്ഷകരുടെ പ്രാര്‍ത്ഥനയും പിന്തുണയും ചിത്രത്തിനു വേണ്ടി ഉണ്ടാകണമെന്ന് ചിത്രത്തിന്റെ പ്രഖ്യാപനവോളയില്‍ അദ്ധേഹം പറഞ്ഞിരുന്നു. സുപ്രീംകോടതി കോളാമ്പി മൈക്കുകള്‍ നിരോധിച്ചതിനെതുടര്‍ന്ന് അവയെ ആശ്രയിച്ചു ജീവിക്കുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.
നെയ്യാറ്റിന്‍കരയിലെ കൃഷ്ണപുരത്ത് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ക്യാമറ രവി വര്‍മ്മനും കലാസംവിധാനം സാബു സിറിളുമാണ് നിര്‍വ്വഹിക്കുന്നത്. രമേശ് നാരായണന്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ ബോംബെ ജയശ്രീ, ശ്രേയ ഘോഷാല്‍ എന്നിവരാണ് ആലപിക്കുന്നത്. ശബ്ദസംയോജനത്തിന് ഓസ്‌ക്കാര്‍ പുരസ്‌ക്കാരം നേടിയ റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ അണിയറല്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രതിഭ. നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമനയാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications