നിത്യ മേനോന്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ അമ്മ!

By Aswathi

അമ്മ വേഷം എന്ന് പറഞ്ഞാലേ ചില നടിമാര്‍ അടുപ്പിക്കില്ല. പക്ഷെ നിത്യ മേനോന്‍ അക്കാര്യത്തില്‍ വ്യത്യസ്തയാണെന്ന് തെളിയിക്കുകയാണ്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളുടെ അമ്മയാകാന്‍ പോലും ചില നടിമാര്‍ തയ്യാറാകാത്ത സ്ഥാനത്ത് ഒരു കോളേജ് വിദ്യാര്‍ത്ഥിയുടെ അമ്മയായിട്ടാണ് നിത്യ മേനോന്‍ എത്തുന്നത്.

തന്റെ അടുത്ത തെലുങ്ക് ചിത്രത്തിലാണ് നിത്യ അമ്മ വേഷത്തില്‍ എത്തുന്നത്. 'ഓണമല്ലു' എന്ന ചിത്രം ഒരുക്കിയ ക്രാന്തി മാധവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല.

കേട്ടതും ഓകെ

നിത്യ മേനോന്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ അമ്മ!

സിനിമയുടെ കഥ കേട്ടതും നിത്യ അഭിനയിക്കാന്‍ തയ്യാറായി എന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

നിത്യ പറയുന്നത്

നിത്യ മേനോന്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ അമ്മ!

ഇത്തരത്തിലൊരു വേഷം അവതരിപ്പിക്കാന്‍ ഒരു നടികള്‍ക്കും അവരുടെ ജീവിതകാലത്ത് അവസരം കിട്ടിയിട്ടുണ്ടാകില്ലെന്നാണ് താന്‍ കരുതുന്നതെന്നാണ് നിത്യ പറയുന്നത്.

നിത്യയുടെ മകള്‍

നിത്യ മേനോന്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ അമ്മ!

'ഐസ്‌ക്രീം' എന്ന സിനിമയില്‍ നായികയായി അഭിനയിച്ച തേജസ്വി മദിവാഡയാണ് നിത്യയുടെ കോളേജില്‍ പഠിക്കുന്ന മകളുടെ വേഷം അവതരിപ്പിക്കുന്നത്.

നിത്യയുടെ നായകന്‍

നിത്യ മേനോന്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ അമ്മ!

എങ്കേയും എപ്പോതും' എന്ന ചിത്രത്തില്‍ അനന്യയുടെ നായകനായി എത്തിയ ഷര്‍വാനന്ദാണ് ചിത്രത്തില്‍ നിത്യയുടെ നായകവേഷം ചെയ്യുന്നത്. ചിത്രത്തില്‍ ഒരു സ്‌പോര്‍ട്ട്‌സ് താരത്തിന്റെ വേഷമാണ് ഷര്‍വാനന്ദിന്

നിത്യയും ഷര്‍വാനന്ദും

നിത്യ മേനോന്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ അമ്മ!

ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. 'എമിതോ ഈ മായ' എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ഈ സിനിമ ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

വിനീതിന്റെ മകള്‍

നിത്യ മേനോന്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ അമ്മ!

ഇിടെ കോളേജിലെ വിദ്യാര്‍ത്ഥിയുടെ മകളായി അഭിനയിക്കുന്ന നിത്യ മലയാളത്തില്‍ വിനീതിന്റെ മകളായാി അഭിനയിക്കുന്നതും കൗതുകമാണ്. 'ഉസ്താദ് ഹോട്ടിലി'ന് ശേഷം ദുല്‍ഖറും നിത്യയും വീണ്ടും ഒന്നിക്കുന്ന 100 'ഡെയ്‌സ് ഓഫ് ലവ്' എന്ന ചിത്രത്തിലാണ് വിനീതിന്റെ മകളായി നിത്യ വേഷമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X