»   » ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള കിംവദന്തി നിഷേധിച്ച് നിത്യ മേനോന്‍

ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള കിംവദന്തി നിഷേധിച്ച് നിത്യ മേനോന്‍

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ വിവാഹിതനായതുകൊണ്ട് ദുല്‍ഖര്‍ സല്‍മാനെ സംബന്ധിച്ച ഗോസിപ്പുകള്‍ അധികം വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചില തമിഴ് മാധ്യമങ്ങള്‍ ദുല്‍ഖറിനെയും നിത്യ മേനോനെയും ചേര്‍ത്തു വച്ച് ഗോസിപ്പുകള്‍ മെനയുകയാണ്.

വിവാഹം കഴിഞ്ഞ നടനുമായി ബന്ധം; നിത്യ മേനോന്‍ പ്രതികരിയ്ക്കുന്നു

വാര്‍ത്തയോട് നിത്യ മേനോന്‍ പ്രതികരിച്ചു. കൂടെ അഭിനയിക്കുന്ന നടന്മാരുമായി തന്റെ പേര് ചേര്‍ത്ത് വച്ച് ഗോസിപ്പുകള്‍ ഉണ്ടാക്കുന്നത് ഇപ്പോള്‍ മാധ്യമങ്ങളുടെ വിനോദമാണെന്നാണ് നിത്യ മേനോന്‍ പറഞ്ഞത്. തുടര്‍ന്ന് വായിക്കാം.. സ്ലൈഡുകളിലൂടെ...

മലയാളത്തിലെയും തമിഴിലെയും ഹിറ്റ് ജോഡികള്‍

മലയാളത്തിലെയും തമിഴിലെയും ഹിറ്റ് ജോഡികളാണ് ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും. ഇരുവരും ഒന്നിച്ചഭിനയിച്ച ഉസ്താദ് ഹോട്ടലും 100 ഡെയ്‌സ് ഓഫ് ലവ്വും ഓ കാതല്‍ കണ്മണിയും മികച്ച വിജയം നേടിയിരുന്നു.

സൗഹൃദത്തെ പ്രണയമായി വളച്ചൊടിക്കുന്നു

ഓ കാതല്‍ കണ്മണി എന്ന ചിത്രത്തില്‍ ഇഴുകിച്ചേര്‍ന്ന രംഗങ്ങളില്‍ നിത്യയും ദുല്‍ഖറും അഭിനയിച്ചതോടെ തന്നെ കിംവദന്തികള്‍ പരന്നിരുന്നു. എന്നാല്‍ തങ്ങള്‍ നല്ല സൗഹൃദത്തിലാണെന്ന് നിത്യയും ദുല്‍ഖറും പറഞ്ഞു.

അമാല്‍ സൂഫിയയ്ക്ക് പരിഭവമോ

എന്നാല്‍ ദുല്‍ഖറുമായുള്ള നിത്യ മേനോന്റെ ഈ അടുത്ത സൗഹൃദം ഭാര്യ അമാല്‍ സൂഫിയയ്ക്ക് അത്ര രസിക്കുന്നില്ല എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തന്റെ ഏറ്റവും വലിയ പിന്തുണയാണ് ഭാര്യയെന്ന് പലപ്പോഴും ദുല്‍ഖര്‍ പറഞ്ഞിട്ടുണ്ട്.

എന്നെ സംബന്ധിച്ച ഗോസിപ്പുകള്‍ വിനോദം പോലെ

ഇപ്പോള്‍ പ്രചരിയ്ക്കുന്ന ഈ ഇല്ലാക്കഥയോട് നിത്യ മേനോന്‍ പ്രതികരിയ്ക്കുന്നു. കൂടെ അഭിനയിക്കുന്ന നടന്മാരുമായി തന്റെ പേര് ചേര്‍ത്ത് വച്ച് ഗോസിപ്പുകള്‍ ഉണ്ടാക്കുന്നത് ചില മാധ്യമങ്ങളുടെ വിനോദമാണെന്നാണ് നിത്യ മേനോന്‍ പറഞ്ഞത്

സുദീപുമായുള്ള ബന്ധം കിംവദന്തിയായപ്പോള്‍

കന്നട നടന്‍ കിച്ച സുദീപുമായി നിത്യ മേനോന്‍ പ്രണയത്തിലാണെന്ന വാര്‍ത്തയും നേരത്തെ പ്രചരിച്ചിരുന്നു. സുദീപിന്റെ വിവാഹ മോചനത്തിന് കാരണം നിത്യയാണ് എന്നായിരുന്നു വാര്‍ത്തകള്‍. അതും നടി നിഷേധിച്ചു.

English summary
Nithya Menon responds to rumors over Dulquer Salmaan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X