അല്ലു അര്‍ജുന്റെ നായികയായി നിത്യ മേനോന്‍?
നിത്യ മേനോന് ഇപ്പോല്‍ തെന്നിന്ത്യന്‍ലോകത്ത് തിരക്കേറുകയാണ്. കന്നഡയും തെലുങ്കുമാണ് പ്രധാനം. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി '100 ഡെയ്‌സ് ഓഫ് ലവ്' എന്ന ചിത്രമാണ് ഇപ്പോള്‍ മലയാളത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അത് കഴിഞ്ഞാല്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന 'ഓകെ കണ്‍മണി' എന്ന ചിത്രത്തിലും ദുല്‍ഖറിനപ്പം വേഷമിടും.
അതിനിടയില്‍ നിത്യ തെലുങ്കില്‍ അല്ലു അര്‍ജുന്റെ നായികയായെത്തുന്നു എന്നും കേള്‍ക്കുന്നു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് തെലുങ്ക് സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കാനുള്ള അവസം നിത്യയ്ക്ക് ലഭിയ്ക്കുന്നത്.

മൂന്ന് നായികമാരില്‍ ഒരാളായാണ് നിത്യ എത്തുന്നത്. സമാന്തയും അദ ശര്‍മയുമാണ് മറ്റ് രണ്ട് നായികമാരുടെ വേഷം ചെയ്യുന്നത്. പ്രാണിതയെയായിരുന്നത്രെ നിത്യയ്ക്ക് മുമ്പ് നായികയായി പരിഗണിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംവിധായകന്റെ കണ്ണില്‍ നിത്യയാണത്രെ ഉള്ളത്.
അതേ സമയം നിത്യ കരാറിലൊപ്പിട്ടിണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഹൈദരാബാദില്‍ ഇതിനോടകം ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞു. അപ്പാവിന്‍ മീസെ, മുനി 3 എന്നീ രണ്ട് തമിഴ് ചിത്രങ്ങളാണ് നിത്യയുടെ പുതിയ പ്രൊജക്ടുകള്‍


Click it and Unblock the Notifications











