നിത്യാ മേനോന്റെ ഹിന്ദി പാട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ! വൈറലായി വീഡിയോ! കാണൂ
മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തിളങ്ങിയ താരമാണ് നിത്യാ മേനോന്‍. യുവതാരങ്ങളുടെയെല്ലാം നായികയായി ശ്രദ്ധേയ സിനിമകളില്‍ നിത്യ അഭിനയിച്ചിരുന്നു. അഭിനേതാവ് എന്നതിലുപരി മികച്ചൊരു ഗായിക കൂടിയാണ് താനെന്ന് നിത്യ പലവട്ടം തെളിയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമകളിലായിരുന്നു നടി കൂടുതലായും പാട്ടുകള്‍ പാടിയിരുന്നത്. ഇതിനെല്ലാം തന്നെ മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കിയിരുന്നു.
ഇപ്പോഴിതാ നിത്യ പാടിയൊരു ഹിന്ദി പാട്ട് കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ട്വിറ്റര്‍ പേജുകളിലാണ് നടിയുടെ പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഗുരുദത്തും മധുബാലയും അഭിനയിച്ച് 1955ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ആന്‍ഡ് മിസിസ് 55 എന്ന ചിത്രത്തിലെ ഒരു ഗാനമാണ് നിത്യ പാടിയത്.

മുഹമ്മദ് റാഫിയും ഗീത ദത്തും ചേര്‍ന്നാണ് ഈ ഗാനം സിനിമയില്‍
ആലപിച്ചിരിക്കുന്നത്. ട്വിറ്ററില്‍ വീഡിയോ വൈറലായി കൊണ്ടിരിക്കവേയാണ് നിത്യ തന്നെ ഇത് വീണ്ടും പങ്കുവെച്ചിരിക്കുന്നത്. ഇതിന്റെ ഫുള്‍ ഫീഡിയോ ഉടനെ അപ്ലോഡ് ചെയ്യാന്‍ ശ്രമിക്കുമെന്ന് നിത്യ ട്വിറ്ററില്‍ കുറിച്ചിരുന്നു.
അതേസമയം മലയാളത്തില്‍ പ്രാണ എന്ന ചിത്രമായിരുന്നു നിത്യാ മേനോന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. പ്രാണയ്ക്കു പിന്നാലെ കോളാമ്പി,ആനന്ദമാര്‍ഗം തുടങ്ങിയ സിനിമകളും നടിയുടെതായി ഒരുങ്ങുന്നുണ്ട്. മിഷന്‍ മംഗള്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുവാനുളള തയ്യാറെടുപ്പുകളിലാണ് നടിയുളളത്.


Click it and Unblock the Notifications











