ഒരു വാക്കിന്‍ മൗനം...! പ്രാണയില്‍ നിത്യ മേനോന്‍ ആലപിച്ച പാട്ടിന്റെ ടീസര്‍ പുറത്ത്! കാണൂ
നിത്യ മേനോനെ കേന്ദ്രകഥാപാത്രമാക്കി വികെ പ്രകാശ് സംവിധാനം ചെയ്ത എറ്റവും പുതിയ ചിത്രമാണ് പ്രാണ. ലോക സിനിമയില്‍ തന്നെ സറൗണ്ട് സിങ്ക് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. മലയാളം,തെലുങ്ക്,കന്നഡ,ഹിന്ദി തുടങ്ങി നാല് ഭാഷകളിലായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെയൊരു ടീസര്‍ സമുഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
പ്രാണയില്‍ നിത്യ മേനോന്‍ ആലപിച്ച ഒരു ഗാനത്തിന്റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. രാജീവ് നായരുടെ വരികള്‍ക്ക് ലൂയിസ് ബാങ്ക്‌സാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. പ്രശസ്ത ചായാഗ്രാഹകന്‍ പിസി ശ്രീറാമാണ് പ്രാണയ്ക്ക് വേണ്ടി ക്യാമറ ചെയ്തിരിക്കുന്നത്.

പിസി ശ്രീരാം ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് പ്രാണ. .എസ് രാജ് പ്രൊഡക്ഷന്‍സ്, റിയല്‍ സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ സുരേഷ് രാജ്, പ്രവീണ്‍ എസ് കുമാര്‍, അനിതാ രാജ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രാണ നിര്‍മ്മിച്ചിരിക്കുന്നത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയാണ് പ്രാണയ്ക്കു വേണ്ടി ശബ്ദമിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്.ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ റസൂല്‍ പൂക്കുട്ടിയുടെ മുംബെെയിലുളള സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്
ചിത്രം ആഗസ്റ്റില്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.പ്രാണയ്ക്കു പുറമെ ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പിയിലും നിത്യ തന്നെയാണ് നായികാ വേഷത്തിലെത്തുന്നത്. സിദ്ധാര്‍ത്ഥ് മേനോന്‍ ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നുണ്ട്. മലയാളത്തിനു പുറമെ തമിഴിലും സജീവമാണ് നടി. ജയലളിതയുടെ ബയോപിക്ക് ചിത്രമായ ദ അയേണ്‍ ലേഡിയാണ് നിത്യാ മേനോന്റെതായി അണിയറയില്‍ ഒരുങ്ങുന്ന തമിഴ് സിനിമ.


Click it and Unblock the Notifications











