പൊക്കത്തെയും തടിയെയും കുറിച്ചുളള കമന്റുകള്‍ എന്നെ ബാധിക്കാറില്ല: നിത്യാ മേനോന്‍
മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും തിളങ്ങിയ താരമാണ് നിത്യാ മേനോന്‍. നടിയുടെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളിലെല്ലാം നായികയായി നിത്യാ മേനോന്‍ അഭിനയിച്ചിരുന്നു. സിനിമയില്‍ എത്തി വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും എല്ലാ ഭാഷകളിലും സജീവമാണ് താരം.

അടുത്തിടെ കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ നെഗറ്റീവ് കമന്റുകള്‍ തന്നെ ബാധിക്കാറില്ലെന്ന് നിത്യ പറഞ്ഞിരുന്നു. സിനിമയില്‍ പെര്‍ഫോമന്‍സാണ് ഒന്നാമത്തെ കാര്യം. ശരീര സൗന്ദര്യത്തിന് അതുകഴിഞ്ഞേ സ്ഥാനമുളളു. അതുകൊണ്ട് പൊക്കത്തെയും തടിയെയും കുറിച്ചുളള നെഗറ്റീവ് കമന്റുകള്‍ എന്നെ ബാധിക്കാറില്ല.
അഭിനയത്തെക്കുറിച്ച് ചിന്തിക്കുമെന്നല്ലാതെ പട്ടിണി കിടക്കാനും ജിമ്മില്‍ പോകാനുമൊന്നും പറ്റില്ല. നിത്യ പറയുന്നു. കഥാപാത്രത്തിനായി തയ്യാറെടുപ്പുകള്‍ നടത്താറുണ്ടോ എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. ഒരു ഷോട്ടില്‍ ഇങ്ങനെ അഭിനയിക്കണമെന്ന് മുന്‍കൂട്ടീ തീരുമാനിക്കാന്‍ കഴിയാറില്ല.
ഒരു നിമിഷത്തില്‍ സംഭവിക്കുന്ന അത്ഭുതമാണ് എനിക്ക് അഭിനയം. അതുകൊണ്ട് അതിന്റെ ക്രെഡിറ്റും എടുക്കാനാവില്ല. പിന്നെ പുതിയ ഭാഷകള്‍ പഠിക്കാനും സംസാരിക്കാനും ഇഷ്ടമാണ്. എല്ലാ ഭാഷയിലും സ്വന്തം ശബ്ദത്തിലാണ് ഡബ്ബ് ചെയ്യുന്നത്. ഓരോ ഭാഷയിലെ സെറ്റിലും അതേ ഭാഷയില്‍ തന്നെ സംസാരിക്കാന്‍ ശ്രമിക്കാറുണ്ട്. ആളുകളോട് അവരുടെ സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ ഇഷ്ടമാണെനിക്ക്. നിത്യാ മേനോന്‍ പറഞ്ഞു.
മലയാളത്തില്‍ മോഹന്‍ലാലിന്റെ ആകാശ ഗോപുരം എന്ന ചിത്രത്തിലാണ് നിത്യാ മേനോന്‍ ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചു. അടുത്തിടെയാണ് ബോളിവുഡിലും നടി അരങ്ങേറ്റം കുറിച്ചത്. അക്ഷയ് കുമാര്‍ നായകനായ മിഷന്‍ മംഗള്‍ എന്ന ചിത്രത്തിലായിരുന്നു നടി അഭിനയിച്ചിരുന്നത്. സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. മലയാളത്തില്‍ കോളാമ്പി എന്ന ചിത്രത്തിലാണ് നിത്യാ മേനോന്‍ ഒടുവില്‍ അഭിനയിച്ചിരുന്നത്.


Click it and Unblock the Notifications