»   » നിത്യ മേനോന്‍ ലെസ്ബിയനായി അഭിനയിക്കുന്നു, ശക്തമായ കഥാപാത്രം ഇതായിരുന്നോ?

നിത്യ മേനോന്‍ ലെസ്ബിയനായി അഭിനയിക്കുന്നു, ശക്തമായ കഥാപാത്രം ഇതായിരുന്നോ?

Posted By:
Subscribe to Filmibeat Malayalam
നിത്യ മേനോൻ ലെസ്ബിയനായി അഭിനയിക്കുന്നു?? | filmibeat Malayalam

മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ ഇന്ത്യയിലെ പലഭാഷ സിനിമകളില്‍ അഭിനയിച്ച തെന്നിന്ത്യന്‍ താരസുന്ദരിയാണ് നിത്യ മേനോന്‍. തന്റെ സിനിമകളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് നിത്യ പ്രേക്ഷകരെ കൈയിലെടുത്തത്. അത്തരത്തില്‍ നടിയുടെ പുതിയ സിനിമ വെല്ലുവിളി നിറഞ്ഞ കഥപാത്രവുമായിട്ടാണ് എത്തുന്നതെന്ന് നിത്യ ആദ്യം വ്യക്തമാക്കിയിരുന്നു.

മമ്മൂട്ടി മുഖ്യമന്ത്രിയാവുമോ? അങ്ങനെ ആകുന്നുണ്ടെങ്കില്‍ അത് ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയാണ്!

ഇപ്പോള്‍ നടിയുടെ പുതിയ സിനിമയിലെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. നിത്യ നായികയായവുന്ന തെലുങ്ക് സിനിമയില്‍ ലെസ്ബിയനായിട്ടാണ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  സിനിമയില്‍ ലിപ് ലോക്ക് രംഗങ്ങളുണ്ടെന്നും പറയുന്നുണ്ട്.

ഞെട്ടിക്കുന്ന കഥാപാത്രമായിരിക്കും

താന്‍ നായികയായി അഭിനയിക്കുന്ന സിനിമ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ആരാധകരെ ഞെട്ടിക്കുന്നതായിരിക്കുമെന്ന് നിത്യ തന്നെ ആദ്യമേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിനിമയെ കുറിച്ച് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ എല്ലാവരെയും ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.

ലെസ്ബിയനായി നിത്യ മേനോന്‍

നിത്യ നായികയായി അഭിനയിക്കുന്ന പുതിയ തെലുങ്ക് സിനിമയെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. ചിത്രത്തില്‍ നിത്യ ഒരു ലെസ്ബിയനായിട്ടാണ് അഭിനയിക്കുന്നതെന്നാണ് പറയുന്നത്. മാത്രമല്ല ലിപ് ലോക്ക് രംഗങ്ങളും സിനിമയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിനിമ പൂര്‍ത്തിയാവുമോ?

സ്വവര്‍ഗാനുരാഗം സുപ്രീംകോടതി നിയമവിരുദ്ധമാക്കിയ സാഹചര്യത്തില്‍ ഇത്തരത്തിലൊരു സിനിമ നിര്‍മ്മിച്ചാല്‍ അതിന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുമോ എന്നാണ് സിനിമയ്‌ക്കെതിരെ ഉയരുന്ന ചോദ്യങ്ങള്‍.

സത്യമാണോ?

നിത്യയുടെ സിനിമയെ കുറിച്ച് പലതരത്തിലും വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ഇനിയും സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പ്രചരിക്കുന്ന വാര്‍ത്തകളില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന കാര്യത്തിലും ഉറപ്പില്ല.

പ്രാണ വരുന്നു


വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണ എന്ന സിനിമയാണ് നിത്യ മേനോന്‍ നായികയാവുന്ന ഏറ്റവും പുതിയ സിനിമ. നാല് ഭാഷകളിലായി നിര്‍മ്മിക്കുന്ന സിനിമയുടെ റീലിസ് ഇനിയും തീരുമാനിച്ചിട്ടില്ല. സിനിമയിലെ അനുഭവം വ്യത്യസ്തമായിരുന്നെന്ന്് നടി വെളിപ്പെടുത്തിരുന്നു.

English summary
Nithya Menon's Shocking Lesbian Act
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam