ബോളിവുഡ് എന്നെ ഭ്രമിപ്പിക്കുന്നില്ല; നിത്യ മേനോന്‍

By Aswathi

മലയാളത്തില്‍ ഒന്ന് കാലുറച്ചാല്‍ പിന്നെ നടിമാരെ കാണണമെങ്കില്‍ തെലുങ്ക്, തമിഴ്, കന്നട പോലുള്ള അന്യഭാഷ ചിത്രങ്ങളില്‍ തിരയണം. അവിടയെും കുറച്ചു കാലം നിന്നാല്‍ പിന്നെ മോഹം എങ്ങിനെയും ബോളിവുഡ് സിനിമകളില്‍ കയറി പറ്റണം എന്നാവും. എന്നാല്‍ നിത്യ മേനോന് ബോളിവുഡ് എന്ന ഭ്രമമില്ല.

ബോളിവുഡില്‍ നിന്ന് തനിക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് നിത്യ മേനോന്‍ പറഞ്ഞു. എന്നാല്‍ തെന്നിന്ത്യയില്‍ തനിക്കിപ്പോഴുള്ള സ്ഥാനത്തില്‍ താന്‍ തൃപ്തയാണ്. ഹിന്ദി സിനിമയെന്നത് കേവലം ഒരുഭാഷയല്ല, അത് വ്യത്യസ്തമായ ഒരു മേഖലയാണ്. ബോളിവുഡില്‍ നിന്ന് രസകരവും ത്രില്ലടിപ്പിക്കുന്നതുമായ ഒരു വേഷം ലഭിച്ചാല്‍ ചെയ്‌തേക്കുമെന്നും എന്നാല്‍ അങ്ങനെയൊന്ന് ലഭിക്കുമോ എന്ന് അറിയില്ലെന്നും നിത്യ പറഞ്ഞു.

ബാലതാരമായി തുടക്കം

'ബോളിവുഡ് എന്നെ ഭ്രമിപ്പിക്കുന്നില്ല'

ബാലതാരമായാണ് നിത്യയുടെ തുടക്കം. അതും ബോളിവുഡ് ഹോളിവുഡ് ചിത്രങ്ങളിലൂടെ. 'ഹ്യൂമണ്‍' എന്ന ഇംഗ്ലീഷ് ചിത്രത്തിലാണ് അരങ്ങേറ്റം. 'ചോട്ടി മാ' എന്ന ഹിന്ദി ചിത്രത്തിലും ബാലതാരമായി പ്രത്യക്ഷപ്പെട്ടു.

സഹനായികയായി

'ബോളിവുഡ് എന്നെ ഭ്രമിപ്പിക്കുന്നില്ല'

സെവനോ ക്ലോക്ക് എന്ന കന്നട ചിത്രത്തിലൂടെ തിരിച്ചറിവുള്ള അഭിനേത്രിയായി തുടങ്ങി. പൂജ നേവാള്‍, മിഥുന്‍ തേജസ്വി തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍.

മോഹന്‍ലാലിനൊപ്പം മലയാളത്തില്‍

'ബോളിവുഡ് എന്നെ ഭ്രമിപ്പിക്കുന്നില്ല'

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പമാണ് നിത്യ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആകാശ ഗോപുരം എന്ന ചിത്രത്തില്‍ പ്രധാന നായിക തന്നെയായിരുന്നു നിത്യ

എയ്ഞ്ചല്‍ ജോണിലൂടെ ശ്രദ്ധിക്കപ്പെട്ടു

'ബോളിവുഡ് എന്നെ ഭ്രമിപ്പിക്കുന്നില്ല'

ജോഷ് എന്ന കന്നട ചിത്രത്തിന് ശേഷം വീണ്ടും വെള്ളത്തൂവല്‍, കേരള കഫെ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും നിത്യ മേനോന്‍ എന്ന നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് എയ്ഞ്ചല്‍ ജോണ്‍ എന്ന ചിത്രത്തിനു ശേഷമാണ്.

അപൂര്‍വ്വരാഗത്തിലൂടെ ന്യൂ ഗെറ്റപ്പ്

'ബോളിവുഡ് എന്നെ ഭ്രമിപ്പിക്കുന്നില്ല'

ആകാശ ഗംഗയിലും എയ്ഞ്ചല്‍ ജോണിലുമെല്ലാം കണ്ട നിത്യ മേനോന്‍ അല്ല അപൂര്‍വ്വ രാഗം എന്ന ചിത്രത്തിലെത്തിയപ്പോള്‍. ആസിഫ് അലിയ്ക്കും നിഷാനിനുമൊപ്പം യൂത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ നായികയായാണ് നിത്യ അഭിനയിച്ചത്.

പുരസ്‌കാരത്തോടെ തെലുങ്കില്‍ തുടക്കം

'ബോളിവുഡ് എന്നെ ഭ്രമിപ്പിക്കുന്നില്ല'

'അല മുടലണ്ടി' എന്ന ചിത്രത്തിലൂടെയാണ് നിത്യ മേനോന്‍ തെലുങ്കില്‍ തുടക്കം കുറിക്കുന്നത്. പുരസ്‌കാരങ്ങളോടെയാണ് നിത്യയെ തെലുങ്ക് സിനിമാ ലോകം വരവേറ്റത്. നിത്യ എന്ന് തന്നെയായിരുന്നു കഥാപാത്രത്തിന്റെ പേരും

 ഉറുമിയിലെ ചിറക്കല്‍ ബാല

'ബോളിവുഡ് എന്നെ ഭ്രമിപ്പിക്കുന്നില്ല'

ചരിത്ര കഥപറഞ്ഞ ഉറുമി എന്ന മലയാളം ചിത്രത്തില്‍ ചിറക്കല്‍ ബാല എന്ന കഥാപാത്രമായാണ് നിത്യ മേനോന്‍ എത്തിയത്. പൃഥ്വിരാജ്, പ്രഭുദേവ, ജനീലിയ, ആര്യ തുടങ്ങിയ വലിയ ഒരു താരനിര തന്നെ അണിനിരന്ന ചിത്രത്തില്‍ നിത്യയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു.

ഉസ്താദ് ഹോട്ടലും ശ്രദ്ധിക്കപ്പട്ടു

'ബോളിവുഡ് എന്നെ ഭ്രമിപ്പിക്കുന്നില്ല'

ഉറുമി പോലെ തന്നെ നിത്യയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ മറ്റൊരു അംഗീകാരം കൊണ്ടുവന്ന ചിത്രമായിരുന്നു ഉസ്താദ് ഹോട്ടല്‍.

മറ്റ് മലയാളം സിനിമകള്‍

'ബോളിവുഡ് എന്നെ ഭ്രമിപ്പിക്കുന്നില്ല'

വയലിന്‍, മകരമഞ്ഞ്, തത്സമയം ഒരു പെണ്‍കുട്ടി, കര്‍മയോഗി, ഡോക്ടര്‍ ഇന്നസെന്റ് ആണ്, ബാച്ചിലര്‍ പാര്‍ട്ടി, പോപ്പിന്‍സ്, എന്നീ മലയാള ചിത്രങ്ങളിലും നിത്യ അഭിനയിച്ചു.

ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ വീണ്ടും

'ബോളിവുഡ് എന്നെ ഭ്രമിപ്പിക്കുന്നില്ല'

മലയാളത്തില്‍ ഇടയ്ക്കിടെ വന്നു പോകുന്ന നടിയായിരിക്കുന്നു ഇപ്പോള്‍ നിത്യ മേനോന്‍. കൂടുതലും തെലുങ്ക് ചിത്രങ്ങളിലാണ് ശ്രദ്ധ. തമിഴും കന്നടയും കുറവൊന്നുമില്ല. അതിനിടയില്‍ തിരിച്ചുവന്ന് അഭിനയിച്ച ചിത്രമാണ് അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ്

പുതിയ ചിത്രങ്ങള്‍

'ബോളിവുഡ് എന്നെ ഭ്രമിപ്പിക്കുന്നില്ല'

ഇപ്പോള്‍ കമ്മിറ്റ് ചെയ്ത ചിത്രങ്ങളില്‍ ഒന്നു പോലും മലയാളമില്ല. മാലിനി 22, യെമിട്ടോ ഈ മായ എന്നീ രണ്ട് തെലുങ്ക് ചിത്രങ്ങളും ജെകെ എന്നും നന്‍പനിന്‍ വാഴ്‌ക്കൈ, അപ്പാവിന്‍ മീസൈ, മുനി 3, ഗംഗ എന്നീ മൂന്ന് തമിഴ് ചിത്രങ്ങളുമാണുള്ളത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X