twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിത്യാ മേനോന്‍ ഇനി തമിഴിലും പാടും!

    By Aswathi
    |

    രമ്യാ നമ്പീശന് പിന്നാലെ അഭിനയവും പാട്ടുമായി തെന്നിന്ത്യ ആകെ നിറഞ്ഞുനില്‍ക്കാന്‍ തന്നെയാണ് നിത്യാ മേനോന്റെയും തീരുമാനും. മലയാളത്തിലും കന്നടയിലുമെല്ലാം പിന്നണിഗാന രംഗത്തും പ്രവര്‍ത്തിച്ച നിത്യ ഇനി പാടുന്നത് തന്റെ അടുത്ത തമിഴ് ചിത്രത്തിന് വേണ്ടിയാണ്.

    മലയാള സിനിമയില്‍ ഒരു മാറ്റം കൊണ്ടുവന്ന 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ മാലിനി 22 പാളയം കോട്ടൈ എന്ന ചിത്രത്തിന് വേണ്ടയാണ് നിത്യയുടെ പാട്ട്. മലയാളത്തില്‍ റിമ കല്ലിങ്കല്‍ ചെയ്ത ടീസയുടെ റോളാണ് തമിഴിലെത്തുമ്പോള്‍ നിത്യയ്ക്ക്.

    Nithya Menon

    പായസ എന്ന കന്നടച്ചത്രത്തിലൂടെയാണ് പിന്നണിഗായികയായുള്ള നിത്യ മേനോന്റെ അരങ്ങേറ്റം. തുടര്‍ന്ന് വികെ പ്രകാശിന്റെ പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും സ്വരസാന്നിധ്യമറിയിച്ചു. പിന്നീട് നെത്തോലി ഒരു ചെറിയ മീനല്ല എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലും നിത്യ ഗായികയായി.

    മലയാളത്തിലും കന്നടയിലുമെല്ലാം പാടാമെങ്കില്‍ എന്തുകൊണ്ട് നിത്യയ്‌ക്കൊരുകൈ തമിഴില്‍ നോക്കിക്കൂട. അരവിന്ദ്, ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ഈണം നല്‍കിയ പാട്ട് നിത്യയുടെ സ്വരത്തിലായിരിക്കും സ്രോതാക്കള്‍ ആസ്വദിക്കുന്നത്.

    22 എഫ്‌കെയ്ക്ക് മലയാളത്തില്‍ കിട്ടിയ സ്വീകരണം തമിഴില്‍ ആവര്‍ത്തിക്കുമെന്നുതന്നെയാണ് നിത്യയുടെ പ്രതീക്ഷ. തമിഴ് നടി ശ്രീപ്രിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ചെയ്ത കഥാപാത്രമായെത്തുന്നത് ജയഭാരതിയുടെയും സത്താറിന്റെയും മകന്‍ കൃഷ് ജെ സത്താറാണ്.

    English summary
    Nithya Menon singing a Tamil song also for her upcoming movie Malini 22 Palayam Kottai.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X