അഭിനയിച്ച സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ടത് കോളാമ്പി! തുറന്നുപറച്ചിലുമായി നിത്യ മേനോന്‍!
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പല സിനിമകളും തിയേറ്ററുകളിലേക്കെത്തുന്നത്. തുടക്കം മുതലേ തന്നെ പല ചിത്രങ്ങളേയും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ആരാധകരുടെ സ്വന്തം താരങ്ങളിലൊരാളായ നിത്യ മേനോന്‍ കോളാമ്പിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. ഇതിനകം തന്നെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. സിനിമയുടെ ചിത്രീകരണം വൈകിയതിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി ടികെ രാജീവ് കുമാര്‍ എത്തിയിരുന്നു. ഇത്തരത്തിലുള്ള സിനിമ ചെയ്യാന്‍ തനിക്കിഷ്ടമാണെന്നായിരുന്നു നിത്യ മേനോനും പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കോളാമ്പിയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.
വൈവിധ്യമാര്‍ന്ന സിനിമകളുമായാണ് ഓരോ തവണയും നിത്യ മേനോന്‍ എത്താറുള്ളത്. താന്‍ ചെയ്യാനാഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രം തന്നെയായിരുന്നു കോളാമ്പിയിലേതെന്നും താരം വ്യക്തമാക്കിയിരുന്നു. ടികെ രാജീവ് കുമാറിനോടൊപ്പം താന്‍ നേരത്തെയും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വളരെ നല്ല അനുഭവമായിരുന്നുവെന്നും താരം പറയുന്നു. തത്സമയം ഒരു പെണ്‍കുട്ടിയിലൂടെയാണ് നേരത്തെ മാസ്റ്റര്‍ ഡയറക്ടറിനൊപ്പം പ്രവര്‍ത്തിച്ചത്.

അതും വ്യത്യസ്തമായ സിനിമയായിരുന്നു. വേറിട്ട പരീക്ഷണവുമായാണ് അദ്ദേഹം എത്താറുള്ളത്. അതുകൊണ്ട് തന്നെയാണ് താന്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനായി ഇഷ്ടപ്പെടുന്നതെന്നും നിത്യ മേനോന്‍ പറയുന്നു. ഇതുവരെയുള്ള സിനിമാജീവിതത്തില്‍ ഏറെ പ്രിയപ്പെട്ട അനുഭവമാണ് കോളാമ്പി സമ്മാനിച്ചതെന്നും നിത്യ മേനോന്‍ പറയുന്നു. രഞ്ജി പണിക്കറും രോഹിണിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


Click it and Unblock the Notifications











