നടിയാണെന്ന് കേട്ടപ്പോഴുള്ള അയാളുടെ പ്രതികരണം ഞെട്ടിച്ചു! വേറിട്ട അനുഭവത്തെക്കുറിച്ച് നിത്യ മേനോന്‍!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നിത്യ മേനോന്‍. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും തന്റെ നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലേക്ക് എത്തിയപ്പോഴും താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ജീവിതത്തില്‍ വളരെ മനോഹരമായൊരു അനുഭവത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായെത്തിയിരിക്കുകയാണ് താരമിപ്പോള്‍. സാന്‍ഫ്രാന്‍സിസ്‌കോയിലെ സംഭവത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞിട്ടുള്ളത്. അന്ന് എല്ലാവരും ഷൂട്ടിന്റെ തിരക്കിലായിരുന്നു. ആ സമയത്ത് തനിക്ക് തിരക്കുണ്ടായിരുന്നില്ല. കുറച്ച് നടക്കാമെന്ന് തീരുമാനിച്ച് പുഴയുടെ അരികിലേക്ക് പോവുകയായിരുന്നു താരം.

അപരിചിതരോട് സംസാരിക്കുന്ന പ്രകൃതക്കാരിയാണ് താനെന്ന് നിത്യ പറയുന്നു. യാത്ര ചെയ്യുമ്പോഴൊക്കെ അങ്ങനെ സംസാരിക്കാറുണ്ട്. മനോഹരമായൊരു അനുഭവമാണ് അന്ന് സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നും ലഭിച്ചത്. അതിനിടയിലാണ് പുഴവക്കത്തിരുന്ന് മീന്‍ പിടിക്കുന്ന ഒരാളെ നിത്യ ശ്രദ്ധിച്ചത്. തൊപ്പിയൊക്കെ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ഇരിപ്പ്. മീന്‍ പിടിക്കുന്നതിനെക്കുറിച്ചും കിട്ടിയ മീനുമൊക്കെ അദ്ദേഹം കാണിച്ചിരുന്നു. അതിനിടയിലാണ് അദ്ദേഹം തന്‍രെ ജോലിയെക്കുറിച്ച് ചോദിച്ചത്. അഭിനയമാണ് ജോവിയെന്ന് പറഞ്ഞപ്പോള്‍ വലിയ കഷ്ടപ്പാടായിരിക്കുമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Nithya Menon

ഈ പ്രതികരണം തന്നെ വല്ലാതെ ഞെട്ടിച്ചുവെന്നും ജീവിതത്തിലാദ്യമായാണ് ഈ ജോലിയെക്കുറിച്ച് കേട്ടപ്പോള്‍ ഇങ്ങനെയൊരാള്‍ പ്രതികരിച്ചതെന്നും താരം പറയുന്നു. പൊതുവെ അഭിനേത്രിയെന്ന് കേള്‍ക്കുമ്പോള്‍ വരുന്ന കുറച്ച് മറുപടികളുണ്ട്. എന്നാല്‍ അദ്ദേഹം അങ്ങനെയായിരുന്നില്ല. എല്ലാം മനസ്സിലാക്കിയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഒരിക്കലും മറക്കാനാവാത്ത തരത്തിലുള്ള പ്രതികരണമായിരുന്നു ഇത്. അതിനാല്‍ത്തന്നെ എന്നും ഇതോര്‍ത്തിരിക്കുമെന്നും താരം പറയുന്നു. ടികെ രാജീവ് കുമാര്‍ ചിത്രമായ കോളാമ്പിയുമായാണ് താരം ഒടുവിലായി മലയാളത്തിലേക്ക് എത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X