ഫഹദിന്‍റെ നായികയായി നിത്യാ മേനോന്‍
ആമിയ്ക്ക് ശേഷം ഫഹദ് ഫാസിലും അന്‍വര്‍ റഷീദും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ നിത്യ മേനോന്‍ നായിക. അഞ്ച് സുന്ദരികളിലെ ആമിയ്ക്ക് ശേഷം ഒരുക്കുന്ന ഈ ചിത്രം മിന്‍ഹാല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദാലി നിര്‍മ്മിയ്ക്കുന്നു.
ചിത്രത്തിന്റെ ഷൂട്ടിംഗ് തീയതി ഇതുവരെയും നിശ്ചയിച്ചിട്ടില്ല. ശക്തമായ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. രാജമാണിക്യത്തിലൂടെ സംവിധന രംഗത്തെത്തിയ അന്‍വര്‍, ഛോട്ടോ മുംബൈ, അണ്ണന്‍ തമ്പി, ഉസ്താദ് ഹോട്ടല്‍ എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളൊരുക്കി.

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലൂടെ അദ്ദേഹം നിര്‍മ്മാണ് രംഗത്തേയ്ക്കും കാല്‍വയ്പ്പ് നടത്തി. അമല്‍ നീരദിന്റെ ഇയോബിന്റെ പുസ്തകത്തിലൂടെ വിതരണ രംഗത്തേയ്ക്കും കടക്കുകയാണ്.
ഏറ്റവും അടുത്ത സുഹൃത്തും സംവിധായകനുമായ അമല്‍ നീരദിനൊപ്പം ചേര്‍ന്ന് എ ആന്‍ഡ് എ എന്ന ചലച്ചിത്ര നിര്‍മ്മാണ വിതരണം തുടങ്ങിയത്. നിവിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പ്രേമമാണ് അന്‍വര്‍ റഷീദ് നിര്‍മ്മിയ്ക്കുന്ന മറ്റൊരു ചിത്രം.


Click it and Unblock the Notifications