പഞ്ചഭൂതങ്ങളെ സാക്ഷിയാക്കി തുടക്കം ..!! നിത്യ മേനാൻ ചിത്രം പ്രാണയുടെ ആദ്യ ഗാനം പുറത്ത്, കാണൂ
ഹരി നാരായാണൻ രചിച്ച വരികൾക്ക് രതീഷ് വേഗയാണ് സംഗീത നൽകിയിരിക്കുന്നത്.
നിത്യാ മേനോനെ കേന്ദ്രകഥാപാത്രമാക്കി നാലു ഭാഷകളിലായി വികെ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് പ്രണ. ചിത്രത്തിവന്റെ പ്രമോഷൻ ഗാനം പുറത്ത്. പഞ്ചഭൂതങ്ങളെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന സംസ്കൃത ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. സുബാഷ് അലഞ്ചാലാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

ഹരി നാരായാണൻ രചിച്ച വരികൾക്ക് രതീഷ് വേഗയാണ് സംഗീത നൽകിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് അമേരിക്കയിൽ ജനിച്ചും വളർന്ന് മലയാളി പെൺകുട്ടിയായ ശിൽപ്പാ രാജാണ്. പഞ്ചഭൂതങ്ങളായ ആകാശം, വായു, ജലം, അഗ്നി, ഭൂമി എന്നീവ ഉൾകൊള്ളിച്ചു കൊണ്ടുള്ള നൃത്ത അവതരണമാണ് പാട്ടിൽ ഒരിക്കിയിരിക്കുന്നത്. ഗായിക ശിൽപ്പാ രാജ് തന്നെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
ഒരേസമയം മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ലോക സിനിമയില്‍ തന്നെ സറൗണ്ട് സിങ്ക് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രം കൂടിയാണിത് . ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയാണ് പ്രാണയ്ക്കു വേണ്ടി ശബ്ദമിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്.പ്രശസ്ത ചായാഗ്രാഹകന്‍ പിസി ശ്രീറാമാണ് പ്രാണയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റിലാണ് ചിത്രം തിയ്യേറ്ററുകളിലെത്തുക. എസ് രാജ് പ്രൊഡക്ഷന്‍സ്, റിയല്‍ സ്റ്റുഡിയോ എന്നിവയുടെ ബാനറില്‍ സുരേഷ് രാജ്, പ്രവീണ്‍ എസ് കുമാര്‍, അനിതാ രാജ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രാണ നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications











