»   » നിത്യയ്ക്ക് വേണ്ടി തിരക്കഥ മാറ്റിയെഴുതി!

നിത്യയ്ക്ക് വേണ്ടി തിരക്കഥ മാറ്റിയെഴുതി!

Posted By:
Subscribe to Filmibeat Malayalam
Nithya Menon
മലയാളത്തിലെ വിലക്കും വിവാദവുമൊന്നും നടി നിത്യ മേനോനെ തെല്ലും ബാധിച്ചിട്ടില്ല. മലയാളം കൈവെടിഞ്ഞാലും അന്യഭാഷകളില്‍ നിന്ന് തനിക്ക് അവസരം ലഭിക്കുമെന്ന് ഈ സുന്ദരിയ്ക്ക് അറിയാം.

തെലുങ്കിലും തമിഴിലും തിരക്കേറിയ നായികയായ നിത്യ ഒരു അതിഥി വേഷം ചെയ്യാന്‍ സമ്മതം മൂളിയിരിക്കുകയാണ്. സിദ്ധാര്‍ഥ് നായകനാവുന്ന തെലുങ്ക് ചിത്രത്തിലാണ് നിത്യ ഗസ്റ്റ് റോളില്‍ എത്തുക. തമിഴിലും തെലുങ്കിലും മലയാളത്തിലും ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള നിത്യ ഇതാദ്യമായാണ് ഒരു അതിഥി വേഷം ചെയ്യുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ സാമന്തയാണ് നായിക.

നന്ദിനി റെഡ്ഡിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ നിത്യയുടെ കഥാപാത്രത്തെ ഉള്‍പ്പെടുത്താനായി തിരക്കഥ മാറ്റിയെഴുതുകയായിരുന്നുവത്രേ. നിത്യയുടെ അതിഥി വേഷത്തിന് ചിത്രത്തില്‍ അതീവ പ്രാധാന്യമുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

English summary
Actress Nithya Menon has agreed to play a guest role in Siddharth's upcoming romantic entertainer.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam