നയന്‍താരയ്ക്ക് നിത്യാനന്ദയുടെ ക്ഷണം?
തമിഴകത്ത് നയന്‍താരയോടുള്ള ആരാധനമൂത്ത് താരത്തിനായി ആരാധകര്‍ ക്ഷേത്രം പണിയാന്‍ ഒരുങ്ങുന്നതായി വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന നയന്‍സിന് നിത്യാന്ദ സ്വാമിയുടെ ആശ്രമത്തില്‍ നിന്ന് ക്ഷണം വന്നെന്ന്.
സിനിമാ ഇന്റസ്ട്രിയിലെ നിരവധി നടിമാരുമായി നിത്യാനന്ദ സ്വാമിക്കുള്ള ബന്ധം നേരത്തെ വാര്‍ത്തകളായിരുന്നു. ഇപ്പോള്‍ തന്നെ നയന്‍താരയ്ക്ക് ആവശ്യത്തിനുള്ള വിവാദങ്ങളുണ്ട്. അതിനിടയിലാണ് നിത്യാനന്ദ ആശ്രമത്തിലേക്ക് ക്ഷണം വന്നെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

ക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി തേടിയെത്തിയ ആരാധകരോട് താരം സ്‌നേഹപൂര്‍വ്വം അതു വേണ്ടെന്ന് പറഞ്ഞു ഒഴിവാക്കിയത്രെ. തന്റെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കുമെന്ന് നയന്‍സ് ആരാധകരെ അറിയിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖുശ്ബു, നഗ്മ എന്നീ നടികള്‍ക്കുവേണ്ടിയാണ് തമിഴകത്തെ ആരാധകര്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുളളത്. തൂത്തുക്കുടിയിലാണ് ഖുശ്ബുവിനായി ക്ഷേത്രം പണിതത്. എന്നാല്‍ വിവാഹപൂര്‍വ്വ ലൈംഗികതയെപ്പറ്റിയുളള ഖുശ്ബുവിന്റെ പരാമര്‍ശത്തെത്തുടര്‍ന്ന് ആരാധകര്‍ തന്നെ ക്ഷേത്രം നശിപ്പിക്കുകയായിരുന്നു.


Click it and Unblock the Notifications











