ദുൽഖറിന്റെ പ്രൊഡക്ഷൻ ഒരുക്കിയത് ഒരു അടിപൊളി സെറ്റ്: നിത്യശ്രീയും വീണയും പറയുന്നു

ലൊക്കാഹ് ചാപ്റ്റർ 1 സിനിമയുടെ സെറ്റിലെ മറക്കാനാവാത്ത അനുഭവങ്ങൾ പങ്കുവെച്ച് നടിമാരായ നിത്യശ്രീയും വീണ കലാധരനും. കാട്ടാനയെ കണ്ടതും, ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയിലെ കുടുംബം പോലുള്ള അന്തരീക്ഷവും, ആദ്യ സിനിമയുടെ സന്തോഷവും അവർ വിവരിക്കുന്നു. കല്യാണി പ്രിയദർശന്റെ അഭിനന്ദനവും ഈ യാത്രയെ കൂടുതൽ മനോഹരമാക്കി.

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ ടൈറ്റിൽ കഥാപാത്രമായി എത്തിയ 'ലോക: ചാപ്റ്റർ 1 - ചന്ദ്ര' എന്ന സിനിമ, മലയാള സിനിമയുടെ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിക്കഴിഞ്ഞു. നസ്ലെൻ മറ്റൊരു പ്രധാന വേഷത്തിലെത്തിയ 'ലോക' നിർമ്മിച്ചത് പ്രശസ്ത നടനും നിർമ്മാതാവുമായ ദുൽഖർ സൽമാനാണ്. അടുത്തിടെ, മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറികഴിഞ്ഞ സിനിമയ്ക്ക് ഉടൻ തന്നെ ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്നും നിർമ്മാതാക്കൾ പ്രഖാപിച്ചിരുന്നു.

ലോക ചാപ്റ്റർ 1 എന്ന പരമ്പരയിലെ ആദ്യ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയവരാണ് നിത്യശ്രീയും വീണ കലാധരനും. "കാട്ടാനയെ ഇത്ര അടുത്തുകൂടെ കണ്ടിട്ടുണ്ട്, പക്ഷേ പേടി തോന്നിയില്ല!" ലോക സിനിമയുടെ സെറ്റിലെ അനുഭവം പങ്കുവെച്ച് നിത്യശ്രീയും വീണയും പറഞ്ഞുതുടങ്ങുമ്പോൾ അത്ഭുതത്തോടെ കേട്ടിരിക്കുകയായിരുന്നു ഞങ്ങൾ.

1

ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയെക്കുറിച്ച് വാചാലയായി നിത്യശ്രീ. "ഞാനൊരു കൊച്ചു കുട്ടിയെപ്പോലെയായിരുന്നു അവിടെ. ലൊക്കേഷനിൽ പോവുക, അഭിനയിക്കുക, തിരിച്ചുപോരുക എന്നതിലപ്പുറം മറ്റൊന്നും എന്റെ ചിന്തയിലുണ്ടായിരുന്നില്ല." അണിയറയിലുള്ളവരെല്ലാം ഒരു കുടുംബം പോലെയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. സെറ്റിൽ അത്രെയേറെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ടീം നടീ-നടന്മാരോട് പെരുമാറുന്നതെന്നും അവർ കൂട്ടി ചേർത്തു.

Lokah poster and still
Photo Credit: Wa

സിനിമയുടെ ഭാഗമായ ഓരോരുത്തരും സ്വന്തം ജോലി ഏറ്റവും ആസ്വദിച്ചാണ് ചെയ്തതെന്ന് വീണ പറഞ്ഞു. "നമ്മൾ ഇഷ്ടപ്പെടുന്ന എന്തും ജോലിയായി തോന്നാതിരിക്കുമ്പോൾ അതൊരു അനുഭൂതിയാണ്." ഇത് തന്റെ ആദ്യ സിനിമയാണെന്നും, ഒരുപാട് കാലത്തെ കാത്തിരിപ്പിനുശേഷമാണ് ഇങ്ങനെയൊരു അവസരം ലഭിച്ചതെന്നും വീണ കൂട്ടിച്ചേർത്തു. സെറ്റിലെത്തിയപ്പോൾ പക്ഷെ, ഒരു തുടക്കക്കാരി ആയിട്ടല്ല ആരും തന്നെ കണക്കാക്കിയത്. അൽപ്പം പേടിയോടെയാണ് സെറ്റിൽ എത്തിയതെങ്കിലും, നായിക കല്യാണി പ്രിയദർശനും, മറ്റ് ടീം അംഗങ്ങളും അത്രയും കാര്യമായിട്ടാണ് തന്നോട് പെരുമാറിയതെന്ന് വീണ വെളിപ്പെടുത്തി.

കരിയറിൽ എത്ര വർഷം കഴിഞ്ഞാലും ഈ സിനിമ തങ്ങൾക്ക് വളരെ സ്പെഷ്യൽ ആയിരിക്കുമെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. സിനിമയിൽ അഭിനയിച്ച ശേഷം കല്യാണി പ്രിയദർശൻ മെസ്സേജ് അയച്ചിരുന്നുവെന്നും, ആദ്യ സിനിമയിൽ ഇത്രയും മനോഹരമായി അഭിനയിച്ചതിന് ഒരുപാട് അഭിനന്ദിച്ചുവെന്നും വീണ പറഞ്ഞു.

ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയ്യാനും, പ്രേക്ഷകരുടെ മുന്നിലേക്ക് മികച്ച കഥാപാത്രങ്ങളുമായി എത്താനും ഇരുവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ലൊക്കാഹിലെ നീലിയുടെ അമ്മയും റോസുമെല്ലാം ഇനിയും പ്രേക്ഷക മനസ്സുകളിൽ നിറഞ്ഞുനിൽക്കും.

കല്യാണി പ്രിയദർശനും നസ്ലെനും ഒപ്പം ടോവിനോ തോമസും, പ്രൊഡ്യൂസർ ദുൽഖർ സൽമാനും 'ലോക: ചാപ്റ്റർ 1 - ചന്ദ്ര'യിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ, വിജയരാഘവൻ, ശരത് സഭ, എഴുത്തുകാരനായ രഘുനാഥ് പാലേരി, ശിവകാമി ശ്യാമപ്രസാദ്, തുടങ്ങി ഒരു വലിയ താര നിര തന്നെയുണ്ട് ചിത്രത്തിൽ. ജേക്സ് ബിജോയിയാണ് സംഗീതം ഒരുക്കിയത്. ഛായാഗ്രഹം നിമിഷ് രവി. എഡിറ്റിംഗ് ചമൻ ചാക്കോ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X