ഞാന്‍ ഗന്ധര്‍വ്വന് ശേഷം നിധീഷ് ഭരദ്വാജിനെ മലയാളം തഴഞ്ഞോ? താരത്തിന്‍റെ മറുപടി ഇങ്ങനെ!

മലയാളികളുടെ മനസ്സ് കീഴടക്കിയ അഭിനേതാവാണ് നിധീഷ് ഭരദ്വാജ്. പത്മരാജനെന്ന അതുല്യ പ്രതിഭയാണ് ഈ താരത്തെ മലയാളത്തിന് പരിചയപ്പെടുത്തിയത്. ഞാന്‍ ഗന്ധര്‍വ്വനെന്ന സിനിമ കണ്ടവരാരും നിധീഷിനെ മറക്കാനിടയില്ല. സുപര്‍ണ്ണ ആനന്ദും നിധീഷ് ഭരദ്വാജും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ദേവി, പാലപ്പൂവേ, ദേവാങ്കണങ്ങള്‍ തുടങ്ങിയ ഗാനങ്ങളും ഈ സിനിമയിലേതായിരുന്നു. നിമിഷനേരം കൊണ്ട് കാറ്റായും ചിത്രശലഭമായും മാറുന്ന ഗന്ധര്‍വ്വനെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുകയായിരുന്നു.

ജീവിതത്തില്‍ താനിന്നും അറിയപ്പെടുന്നത് ഗന്ധര്‍വ്വനായാണെന്ന് താരം പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലേക്കെത്തിയിരിക്കുകയാണ് അദ്ദേഹം. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. തന്റെ ജീവിതത്തില്‍ നടന്ന നല്ല കാര്യം കൂടിയായിരുന്നു ഈ സിനിമ. മഹാഭാരത്തിലെ കൃഷ്ണനിലൂടെയും ഗന്ധര്‍വ്വനിലൂടെയുമാണ് ആളുകള്‍ തന്നെ ഓര്‍ത്തിരിക്കുന്നത്. അവതരിപ്പിച്ച കഥാപാത്രവും അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന് പിന്നീട് അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

nitish bharadwaj

ഞാന്‍ ഗന്ധര്‍വ്വന് ശേഷമായിരുന്നു പത്മരാജന്റെ വിയോഗം. വന്‍പ്രതീക്ഷയോടെയായിരുന്നു അദ്ദേഹം ഈ സിനിമയുടെ പ്രതികരണങ്ങള്‍ക്കായി കാത്തിരുന്നത്. എന്നാല്‍ സിനിമയ്ക്ക് അത്ര നല്ല പ്രതികരണങ്ങളായിരുന്നില്ല ലഭിച്ചിരുന്നത്. മോഹന്‍ലാലിനേയും തന്നേയും ഉള്‍പ്പെടുത്തി സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. ഈ സിനിമ സംഭവിച്ചിരുന്നെങ്കില്‍ തന്റെ ജീവിതവും മാറിയേനെ എന്നാണ് അദ്ദേഹം പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X