»   » ഒരു കഥാപാത്രം, നാല് ഭാഷകള്‍... നായികയായി നിത്യ മേനോന്‍!!! പ്രത്യേകതകള്‍ അവസാനിക്കുന്നില്ല!

ഒരു കഥാപാത്രം, നാല് ഭാഷകള്‍... നായികയായി നിത്യ മേനോന്‍!!! പ്രത്യേകതകള്‍ അവസാനിക്കുന്നില്ല!

Posted By: Karthi
Subscribe to Filmibeat Malayalam

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നിത്യ മേനോന്‍ മലയാള സിനിമയിലേക്ക് തിരികെയത്തുകയാണ് വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ. ഇന്ത്യന്‍ സിനിമയിലെ പ്രഗത്ഭര്‍ ചിത്രത്തിന്റെ അണിയറയില്‍ ഒത്തുചേരുന്നു. ഒരു കഥാപാത്രം മാത്രമേ ഈ ചിത്രത്തിലൊള്ളു എന്നാതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. 

ബാഹുബലിയെ കീഴടക്കിയോ തലയുടെ വിവേഗം? ആദ്യ ദിനം കേരളത്തില്‍ റെക്കേര്‍ഡ് കളക്ഷന്‍...

nithya menon

റസൂല്‍ പൂക്കുട്ടിയാണ് ഈ സിനിമയുടെ സൗണ്ട് ഡിസൈനിംഗ് നിര്‍വഹിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് പി ശ്രീറാമാണ്. കലാഭവന്‍ മണി നായകനായി പുറത്തിറങ്ങിയ ദ ഗാര്‍ഡ്, റിയാസ് ഖാന്‍ നായകനായി ഷാഡോ മാന്‍ എന്നീ ചിത്രങ്ങള്‍ മാത്രമാണ് ഇതിന് മുമ്പ് ഒരു കഥാപാത്രമായി പുറത്തിറങ്ങിയ മലയാള സിനിമ. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. 

വിജയ് നായകനാകുന്ന മേര്‍സല്‍, ചേരന്‍ നായകനാകുന്ന അപ്പാവിന്‍ മീസൈ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് നിത്യ മേനോന്‍ ഇപ്പോള്‍ ഉള്ളത്. ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി നിത്യ വികെപി ചിത്രത്തില്‍ ജോയിന്‍ ചെയ്യും. സെപ്തംബര്‍ ഒന്നിന്റെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. വികെ പ്രകാശ് സംവിധാനം ചെയ്ത കര്‍മ്മയോഗി, പോപ്പിന്‍സ് എന്നീ ചിത്രങ്ങളില്‍ നിത്യ അഭിനയിച്ചിരുന്നു.

English summary
VK Prakash's next movie will be with Nitya Menen. It will be a multilingual movie which will be shot in Malayalam, Telugu, Hindi and Tamil.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam