കമല്‍ ഹസന്റെയും ഗൗതമിയുടെയും മകള്‍ നിവേദ
മലയാളത്തില്‍ ജയറാമിന്റെയും ഗോപികയുടെയും മകളായി വെറുതെ അല്ല ഭാര്യ എന്ന ചിത്രത്തില്‍ നിവേദ തോമസ് കാഴ്ച വച്ച പ്രകടനം മലയാളികള്‍ക്ക് നന്നേ ഇഷ്ടപ്പെട്ടിരുന്നു. ഇ പ്പോഴിത തമിഴകത്തെ ഓഫ് സ്‌ക്രീന്‍ കപ്പ്ള്‍സ് കൂടെയായ കമല്‍ ഹസന്റെയും ഗൗതമിയുടെയും മകളായി എത്തുന്നു.
ദൃശ്യത്തിന്റെ റീമേക്കിലാണ് നിവേദ കമലിന്റെ മകളാകുന്നതെന്നാണ് ഏറെ ശ്രദ്ധേയം. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഏറെ നാളുകള്‍ക്ക ശേഷം ഗൗതമി തിരിച്ചുവരുന്നു എന്ന പ്രത്യേകതയുമുണ്ട്.

'പാപനാശം' എന്നാണ് ചിത്രത്തിന്റെ തമിഴ് റീമേക്കിന് നല്‍കിയിരിക്കുന്ന പേര്‍. മലയാളത്തില്‍ ഹന്‍സിബ ഹസ്സനാണ് ഈ വേഷം ചെയ്തിരുന്നത്. 'നവീന സരസ്വതി ശബദം' എന്ന ചിത്രത്തില്‍ ജയ് യുടെ നായികയായ നിവേദ 'ജില്ല'യില്‍ മോഹന്‍ലാലിന്റെ മകളായും തമിഴര്‍ക്ക് പരിചിതമാണ്.
എസ്തര്‍ അനില്‍ തന്നെയാണ് തമിഴ് റീമേക്കിലും ഇളയകുട്ടിയായി അഭിനയിക്കുന്നത്. കലാഭവന്‍ ഷാജോണിന് പകരം കലാഭവന്‍ മണി അഭിനയിക്കുന്നു. പോലീസ് ഓഫീസറുടെ വേഷത്തില്‍ ആശ ശരത്തും എത്തും.


Click it and Unblock the Notifications