ഗൗതമി അമ്മയെ പോലെ, കമലില്‍ നിന്ന് പലതും പഠിച്ചു: നിവേദ

By Aswathi

നായികാ പ്രാധാന്യമുള്ള വേഷങ്ങള്‍ക്കൊപ്പം നായിക-നായകന്മാരുടെ സഹോദരിയായും മകളായുമൊക്കെ അഭിനയിക്കുന്നതിന് നിവേദ തോമസിന് ഒരു മടിയുമില്ല. തനിക്ക് അഭിനയസാധ്യതകളുള്ള കഥാപാത്രമാകണം എന്ന നിര്‍ബന്ധം മാത്രമേയുള്ളൂ. ഇപ്പോള്‍ കമല്‍ ഹസന്റെയും ഗൗമിയുടെയും മകളായി 'പാപനാശ'ത്തില്‍ അഭിനയിച്ച സന്തോഷത്തിലാണ് നിവേദ.

'ദൃശ്യ'ത്തിന്റെ തമിഴ് റീമേക്കായ പാപനാശം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയാണ്. ഉലകനായകന്‍ കമല്‍ ഹസനും ഗൗതമിയ്ക്കും ഒപ്പം അഭിനയിക്കാന്‍ സാധിച്ചത് തന്റെ ജീവിതത്തില്‍ എക്കാലത്തും ഓര്‍ത്തുവയ്ക്കാവുന്ന നിമിഷങ്ങളാണെന്ന് നിവേദ പറയുന്നു.

niveda-thomas

സെറ്റില്‍ ഞാനും ഗൗതമിയും നല്ല കൂട്ടായിരുന്നു. ഒരു അമ്മയുടെ വാത്സല്യത്തോടെയാണ് ഗൗതമി എന്നോട് പെരുമാറിയത്. കമല്‍ ഹസന്‍ അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില നുറുങ്ങ് കാര്യങ്ങളൊക്കെ പറഞ്ഞു തന്നെന്നും അവ കരിയറിലുടനീളം തനിക്ക് ഉപകാരപ്രദമായിരിക്കുമെന്നും നിവേദ പറഞ്ഞു.

മലയാളത്തില്‍ മീനയുടെയും മോഹന്‍ലാലിന്റെയും മകളായി അഭിനയിക്കാന്‍ ആദ്യം വിളിച്ചത് നിവേദയെയായിരുന്നു. പക്ഷെ മറ്റ് ചില ചിത്രങ്ങളുമായി നിവേദ തിരക്കിലായപ്പോഴാണ് അവസരം അന്‍സിബയ്ക്ക് ലഭിച്ചത്.

രണ്ടാം വര്‍ഷ ആര്‍ക്കിടെക്ട് വിദ്യാര്‍ത്ഥിയാണ് നിവേദ. ഇനിയും മൂന്ന് വര്‍ഷം കൂടെ പഠനത്തിന് ആവശ്യമാണ്. സിനിമയും ആര്‍കിടെക്ടും തമ്മില്‍ വളരെ വലിയ വത്യാസമുണ്ടെന്ന് തനിക്ക് അറിയാമെങ്കിലും, തന്നെ സംബന്ധിച്ച് ഇവ രണ്ടും വളരെ പ്രധാന്യമുള്ളതാണെന്നാണ് നിവേദ പറയുന്നത്. അതുകൊണ്ട് വളരെ സെലക്ടീവായേ സിനിമകള്‍ ചെയ്യുള്ളൂവത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X