പ്രണയം അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് നിവേദ

By Aswathi

മണിരത്‌നം എന്ന മലയാള സിനിമയ്ക്ക് ശേഷം നിവേദ തോമസിനെ വെള്ളിത്തിരയില്‍ കണ്ടിരുന്നില്ല. പഠനത്തിന്റെ തിരക്കുകള്‍ മാറ്റിവച്ച് ഇപ്പോള്‍ രണ്ട് തെലുങ്ക് ചിത്രങ്ങളുമായി തിരികെവരികയാണ് നിവേദ. രണ്ടും പ്രണയ ചിത്രങ്ങളാണ്.

തനിയ്ക്ക് പ്രണയ സിനിമകളില്‍ അഭിനയിക്കാന്‍ വളരെ ഇഷ്ടമാണെന്നും അത്തരം ചിത്രങ്ങള്‍ക്കായി കാലങ്ങളായി താന്‍ കാത്തിരിക്കുകയായിരുന്നെന്നും നിവേദ പറയുന്നു. ജൂലിയറ്റ് ലവര്‍ ഓഫ് ഇഡിയറ്റ് എന്ന ചിത്രത്തില്‍ നവീന്‍ ചന്ദ്രയുടെ കാമുകിയായാണ് നിവേദ അഭിനയിക്കുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ജൂലിയറ്റിനെയാണ് താന്‍ അവരിപ്പിക്കുന്നതെന്ന് പറഞ്ഞ നിവേദ പക്ഷെ സിനിമയെ കുറിച്ച് അധികമൊന്നും വെളിപ്പെടുത്താന്‍ തയ്യാറായില്ല.

niveda-thomas

സംഗീതത്തിനും പ്രണയത്തിനും പ്രധാന്യമുള്ളതാണ് രണ്ടാമത്തെ ചിത്രം. തെലുങ്ക് മസാല സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഈ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. വേറിട്ട തിരക്കഥ കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നിവേദ പറയുന്നു.

തനിയ്ക്ക് തെലുങ്ക് ഭാഷ വളരെ ഇഷ്ടമാണെന്നും നടി പറയുന്നു. തെലുങ്ക് സിനിമകള്‍ കാണാറുണ്ട്. അവിടത്തെ സംസാര ഭാഷ അത്ര ബുദ്ധിമുട്ടല്ല. എനിക്കവിടെ ധാരാളം സുഹൃത്തുക്കളുണ്ട്. താന്‍ ശ്രമിച്ചു നോക്കിയിടത്തോളം തെലുങ്ക് വളരെ എളുപ്പമാണെന്നാണ് നിവേദ പറയുന്നത്.

ഇപ്പോള്‍ പരീക്ഷയെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തു നില്‍ക്കുകയായിരുന്നു. പഠനത്തിനാണ് താന്‍ പ്രധാന്യം നല്‍കതുന്നതെന്നും സമയം കിട്ടുമ്പോള്‍ മാത്രമാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നും രണ്ടാം വര്‍ഷ ആര്‍ക്കിടെക്ട് വിദ്യാര്‍ത്ഥിനിയായ നിവേദ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X