ലാലിന്റെ കരുനീക്കങ്ങള്‍ പാളിത്തുടങ്ങിയോ?

By Staff

വളരെ ബുദ്ധിപൂര്‍വം മാത്രം ചിത്രങ്ങള്‍ നിര്‍മാണത്തിനും വിതരണത്തിനുമെടുക്കുന്നയാളാണ് ലാല്‍. ലാലിന്റെ നിര്‍മാണ കമ്പനിയായ ലാല്‍ ക്രിയേഷന്‍സും വിതരണ കമ്പനിയായ ലാല്‍ ഡിസ്ട്രിബ്യൂട്ടേഴ്സും ഹിറ്റുകളുടെ ഒരു പരമ്പര തന്നെയാണ് സൃഷ്ടിച്ചത്.

സംവിധായകനായി സിനിമയിലെത്തി പിന്നീട് നടനെന്ന നിലയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ ലാല്‍ ഇന്ന് മലയാളത്തിലെ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഒന്നാം നിരയിലാണ്. അതിന് ലാലിന് സാധിച്ചത് പ്രേക്ഷകരുടെ ഇഷ്ടങ്ങളോട് ചേരുന്ന ചിത്രങ്ങള്‍ തിര‍ഞ്ഞെടുക്കുന്നതില്‍ കാട്ടിയ പ്രത്യേക ശ്രദ്ധയാണ്.

ഹിറ്റ്ലറില്‍ തുടങ്ങിയതാണ് ലാലെന്ന നിര്‍മാതാവിന്റെ വിജയപരമ്പര. വിതരണക്കാരനെന്ന നിലയിലും ലാല്‍ വളരെ ബുദ്ധിപൂര്‍വം മാത്രമാണ് ചിത്രങ്ങള്‍ തിര‍ഞ്ഞെടുക്കുന്നത്. സുരേഷ് ഗോപിക്ക് മാര്‍ക്കറ്റില്ലാതിരുന്നിട്ടും ഭരത്ചന്ദ്രന്‍ ഐപിഎസ് പോലൊരു ചിത്രം ലാല്‍ വിതണരണത്തിനെടുത്തത് ആ ചിത്രം മാര്‍ക്കറ്റില്‍ ക്ലിക്കാവാനുള്ള സാധ്യത മുന്നില്‍ കണ്ടാണ്. ലാലിന്റെ കണക്കുകൂട്ടലുകള്‍ ശരിയാവുകയും ചെയ്തു.

എന്നാല്‍ നിര്‍മാതാവും വിതരണക്കാരനുമെന്ന നിലയില്‍ ലാലിന്റെ ബുദ്ധിപൂര്‍വമായ നീക്കങ്ങള്‍ പാളിത്തുടങ്ങിയോ? കഴിഞ്ഞ വിഷുവിന് നരേനെ നായകനാക്കി പന്തയക്കോഴി എന്ന ചിത്രം ലാല്‍ നിര്‍മിച്ച് വിതരണത്തിനെത്തിച്ചത് യുവതാര ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന കണക്കുകൂട്ടലോടെയായിരുന്നു. എന്നാല്‍ ആ ചിത്രം ലാലിന്റെ പ്രതീക്ഷകള്‍ തെറ്റിച്ച് പരാജയമായി.

അടുത്ത പേജ്-

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X