twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലിന് നിവേദ്യം തുപ്പാനും വയ്യ, ഇറക്കാനും വയ്യ

    By Staff
    |

    പന്തയക്കോഴി പരാജയപ്പെട്ടിട്ടും സൂപ്പര്‍താരങ്ങളില്ലാത്ത മറ്റൊരു ചിത്രം കൂടി വിതരണത്തിനെടുക്കാന്‍ ലാല്‍ തയ്യാറായി. ഓണച്ചിത്രമായ നിവേദ്യം ലാല്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് വിതരണത്തിനെടുത്തത് ലോഹിതദാസ് ചിത്രമെന്ന പ്രത്യേകത കൊണ്ടു മാത്രമാണ്.

    എന്നാല്‍ ഇപ്പോള്‍ നിവേദ്യം തുപ്പാനും ഇറക്കാനും വയ്യാത്ത അവസ്ഥയിലാണ് ലാല്‍. പബ്ലിസിറ്റിക്ക് വന്‍തുക ചെലവഴിച്ചിട്ടും ബോക്സോഫീസില്‍ ഈ ചിത്രം രക്ഷപ്പെടുന്ന ലക്ഷണം കാണുന്നില്ല. പരാജയമെന്ന് വിധിയെഴുതാനുള്ള സമയമായിട്ടും മൗത്ത് പബ്ലിസിറ്റി ഗുണം ചെയ്യുമെന്നും ചിത്രം തിയേറ്ററുകളില്‍ നിന്നും മാറ്റരുതെന്നുമാണ് ലോഹി ലാലിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നതത്രെ.

    പബ്ലിസിറ്റിക്കു വേണ്ടി ചെലവഴിച്ചതിന്റെ പകുതി തുക പോലും വിതരണക്കാര്‍ക്ക് ഇതുവരെ കളക്ട് ചെയ്യാനായിട്ടില്ല. പ്രേക്ഷകരില്ലാത്തതിനാല്‍ പ്രമുഖ റിലീസിംഗ് കേന്ദ്രമായ കോഴിക്കോട്ട് നിവേദ്യത്തിന്റെ രണ്ടു ഷോ വെട്ടിക്കുറച്ചു. നിവേദ്യത്തിനു വഴിമാറിക്കൊടുത്ത അറബിക്കഥയുടെ പ്രദര്‍ശനം ഇവിടെ രണ്ടു ഷോകളിലായി പുനരാരംഭിച്ചു.

    ലാല്‍ വിതരണത്തിനെടുത്ത ഒരു ചിത്രം ഇതുപോലെ ബോക്സോഫീസില്‍ മുങ്ങുന്നത് ആദ്യമായാണ്. പബ്ലിസിറ്റിക്കു ചെലവഴിച്ച കാശ് പോലും തിരിച്ചുകിട്ടാത്ത നിലയില്‍ പ്രദര്‍ശനം തുടരണോ, അതോ ലോഹി പറയുന്നതു കേള്‍ക്കണോ എന്നു തീരുമാനിക്കാനാവാതെ പ്രതിസന്ധിയിലാണ് ലാല്‍. ഏതായാലും ലോഹിതദാസ് പോലുള്ള 'പഴഞ്ചന്‍ ബ്രാന്റുകളി'ല്‍ മാത്രം വിശ്വാസമര്‍പ്പിച്ച് ലാലിനെ പോലുള്ള പ്രൊഫഷണലായ ഒരു വിതരണക്കാരന്‍ ഇനി ചിത്രങ്ങള്‍ വിതരണത്തിന് ഏറ്റെടുക്കാന്‍ തയ്യാറായെന്നുവരില്ല.

    മുന്‍ പേജ്-

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X