വിവാഹ വാര്‍ത്തകളോട് നിവേദ തോമസിന്റെ പ്രതികരണം! സിനിമ സംവിധാനം ചെയ്യാനുളള ഒരുക്കത്തില്‍ താരം
വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നിവേദ തോമസ്. ജയറാമും ഗോപികയും പ്രധാന വേഷത്തില്‍ ഇവരുടെ മകളുടെ വേഷത്തിലാണ് നടി അഭിനയിച്ചത്. ബാലതാരമായി മോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടി പിന്നീട് നായികയായും തിളങ്ങിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച താരമാണ് നിവേദ തോമസ്. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായും നിവേദ തോമസ് അഭിനയിച്ചിരുന്നു. ഈ വര്‍ഷമാദ്യം രജനീകാന്തിന്റെ മകളായുളള ദര്‍ബാര്‍ എന്ന ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

രജനി ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദര്‍ബാറിന് പിന്നാലെ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടി മുന്നേറികൊണ്ടിരിക്കുന്നത്. അതേസമയം അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. അഭിമുഖത്തില്‍ വിവാഹം കഴിക്കാന്‍ അത്ര തിടുക്കമൊന്നുമില്ലെന്നാണ് നടി പറഞ്ഞത്.
Recommended Video
ഞാന്‍ ഇപ്പോള്‍ വിവാഹം കഴിക്കുന്നില്ല. വിവാഹം കഴിക്കാനുളള തിടുക്കമൊന്നും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. എനിക്ക് വിവാഹം കഴിക്കാന്‍ തോന്നുമ്പോള്‍ അത് നടക്കും. ഇപ്പോള്‍ അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. അതിന് മുന്‍പ് എനിക്ക് ഒരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ട്. ഞാന്‍ ഇപ്പോള്‍ അതിനായുളള തിരക്കഥ തയ്യാറാക്കുന്നതിനുളള തിരക്കിലാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിവേദ തോമസ് പറഞ്ഞു.
അതേസമയം തെലുങ്കില്‍ വീ എന്ന ചിത്രമാണ് നിവേദ തോമസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. സൂധീര്‍ ബാബു നായകനായി എത്തുന്ന ചിത്രത്തില്‍ നാനിയാണ് വില്ലന്‍. നാനിക്ക് പുറമെ തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണിന്റെ വക്കീല്‍ സാബ് എന്ന ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ട്. മലയാളത്തിനേക്കാള്‍ കൂടുതല്‍ അന്യഭാഷാ ചിത്രങ്ങളിലാണ് നിവേദ കൂടുതലായി അഭിനയിച്ചിരുന്നത്.
നാനിയുടെ നായികയായി ജെന്റില്‍മാന്‍ എന്ന ചിത്രത്തിലൂടെയാണ് നടി തെലുങ്കിലേക്ക് എത്തിയത്. തുടര്‍ന്ന് നാനിയുടെ തന്നെ നിന്നു കോരി, ജൂനിയര്‍ എന്‍ടിആറിന്റെ ജയ് ലവകുശ, ജൂലിയറ്റ് ലവര്‍ ഓഫ് ഇഡിയറ്റ് തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു. തമിഴില്‍ കുരുവി, പോരാളി, നവീന സരസ്വതി സബതം, പാപനാശം, ദര്‍ബാര്‍ തുടങ്ങിയ സിനിമകളിലാണ് നിവേദ തോമസ് അഭിനയിച്ചത്.


Click it and Unblock the Notifications











