ഇത് ജയറാമിന്റെ മകളല്ലേ? നിവേദ തോമസിന്റെ ഗ്ലാമർ ലുക്ക് കണ്ട് ഞെട്ടി, വീഡിയോ വൈറൽ
മലയാള സിനിമയിൽ നിന്ന് തെലുങ്കിലെത്തിയ ഭാഗ്യനായികമാരിൽ ഒരാളാണ് നിവേദ. ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ഈ വർഷം പുറത്തിറങ്ങിയ നിവേദ ചിത്രം 118 ടോളിവുഡിൽ വൻ വിജയമായി ഓടികൊണ്ടിരിക്കുകയാണ്. മലയാളം വിട്ടാൽ നായികമാർ അൽപം മോഡേൺ ആകാറുണ്ട്. എന്നാൽ നിവേദ അധികം ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെടാറില്ലായിരുന്നു.
മലയാളി പ്രേക്ഷകരും തെന്നിന്ത്യൻ സിനിമ പ്രേമികളും ഒരു പോലെ ഇഷ്ടപ്പെടുന്ന താരമാണ് നിവേദ തോമസ്. ബാലതാരമായി തുടങ്ങിയെങ്കിലും നിവേദ ഇപ്പോൾ തെന്നിന്ത്യയിലെ മിന്നും താരമാണ്. 2014 ൽ പുറത്തു വന്ന ഫഹദ് ഫാസിൽ ചിത്രമായ മണിരത്നത്തിനു ശേഷം നിവേദയെ മലയാളത്തിൽ കണ്ടിട്ടില്ല. തെലുങ്കിൽ സജീവമായിരിക്കുകയാണ് താരം.

മലയാള സിനിമയിൽ നിന്ന് തെലുങ്കിലെത്തിയ ഭാഗ്യനായികമാരിൽ ഒരാളാണ് നിവേദ. ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ഈ വർഷം പുറത്തിറങ്ങിയ നിവേദ ചിത്രം 118 ടോളിവുഡിൽ വൻ വിജയമായി ഓടികൊണ്ടിരിക്കുകയാണ്. മലയാളം വിട്ടാൽ നായികമാർ അൽപം മോഡേൺ ആകാറുണ്ട്. എന്നാൽ നിവേദ അധികം ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെടാറില്ലായിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റ ഗ്ലമറസ്സ് ലുക്കാണ്. 118 എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ അതീവ ഗ്ലാമറസായിട്ടാണ് തരം എത്തിയത്. ലോങ് ഗൗണായിരുന്നു താരത്തിന്റെ വേഷം. എന്നാൽ ഈ ഗെറ്റപ്പിൽ ഇതുവരെ നിവേദയെ പ്രേക്ഷകർ കണ്ടിട്ടില്ല. നാനി നായകനായി എത്തിയ ജെന്റിൽമാൻ എന്ന ഒറ്റ ചിത്രമാണ് നിവേദയെ ടോളിവുഡിലെ മുൻനിരനായികയായി ഉയർത്തിയത്. പിന്നീട് താരം എത്തിയ എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.

Click it and Unblock the Notifications