ഒരു പാവമാണ് എന്റെ നിവിന്‍ ചേട്ടന്‍

By Aswathi

1983 എന്ന ചിത്രത്തില്‍ രമേശന്റെ പന്ത് കൊണ്ട് താഴേ വീഴുന്ന മഞ്ജുള ശശിധരനെ ഓര്‍മയില്ലേ. ഓലഞ്ഞാലി കുരിവി എന്ന പാട്ട് രംഗത്ത് നിക്കി ഗില്‍റാണിനിയുടെ ബാല്യം അഭിനയിച്ച നന്ദന ഇപ്പോള്‍ മിലിയില്‍ അമല പോളിന്റെ ബാല്യത്തിലാണ് എത്തിയിരിക്കുന്നത്. 1983 ലെ പരിചയം വച്ച് നിവിന്‍ പോളി തന്നെയാണ് മിലിയിലും നന്ദനയെ റെക്കമന്റ് ചെയ്തത്രെ.

1983 അഭിനയിക്കുമ്പോഴാണ് ഞാന്‍ നിവിന്‍ ചേട്ടനെ നേരില്‍ കാണുന്നത്. ചേട്ടന്‍ വളരെ ഫ്രണ്ട്‌ലി ആയിരുന്നു. എപ്പോഴും തമാശയൊക്കെ പറഞ്ഞുകൊണ്ടിരിയ്ക്കും. ജാഡയൊന്നുമില്ല. ഒരു പാവമാണ് എന്റെ നിവിന്‍ ചേട്ടനെന്നാണ് നന്ദന പറയുന്നത്.

nandana

നിവിന്‍ പോളിയാണ് തന്നെ മിലിയിലേക്ക് റെക്കമന്റ് ചെയ്തതെന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നും നന്ദന പറയുന്നു. മിലിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. അമല പോളുമായി സാദൃശ്യമുണ്ടെന്ന് തോന്നിയതുകൊണ്ടാണത്രെ രാജേഷ് പിള്ള നന്ദനയെ തന്നെ തീരുമാനിച്ചത്. പലരും അത് പറഞ്ഞിട്ടുമുണ്ട്.

സ്പരിറ്റ് എന്ന ചിത്രത്തിലൂടെയാണ് നന്ദനയുടെ അരങ്ങേറ്റം. ചിത്രത്തില്‍ കല്‍പനയുടെ മകളായിരുന്നു. അതിന് ശേഷം, അയാളും ഞാനും തമ്മില്‍, റിങ് മാസ്റ്റര്‍, പോളി ടെക്‌നിക്ക്, റബേക്ക ഉതുപ്പ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. പക്ഷെ കരിയര്‍ ബ്രേക്ക് നല്‍കിയത് 1983 ആണെന്ന് നന്ദന പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X