ദുല്‍ഖറും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു
ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും ലാല്‍ ജോസിന്റെ 'വിക്രമാദിത്യനി'ല്‍ വീണ്ടും ഒന്നിച്ചിരുന്നു. പക്ഷെ അത് നിവിന്‍ പോളിയുടെ ഒരു അതിഥി വേഷത്തിലൊതുങ്ങി. ഇത് അങ്ങനെയല്ല. ഒരു മുഴുനീള വേഷത്തിന് വേണ്ടി ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു എന്ന് വാര്‍ത്തകള്‍.
പ്രശസ്ത തമിഴ് സംവിധായകന്‍ മണിരത്‌നത്തിന്റെ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതെന്നതാണ് ഏറെ വാര്‍ത്ത പ്രാധാന്യം. ദുല്‍ഖറിനെ നായകനാക്കി മണിരത്‌നം അടുത്ത ചിത്രമെടുക്കുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. അതിനൊപ്പമാണ് നിവിന്റെയും പേര് കേള്‍ക്കുന്നത്.

വാര്‍ത്തകള്‍ ശരിയാണെങ്കില്‍ 1986 ല്‍ മണിരത്‌നം സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'മൗനരാഗം' എന്ന ചിത്രത്തിന്റെ റീമേക്കായിരിക്കും ഇത്. മോഹനും കാര്‍ത്തിക്കും രേവതിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
കാര്‍ത്തിക് അവതരിപ്പിച്ച മനോഹറായി ദുല്‍ഖര്‍ എത്തുന്ന ചിത്രത്തില്‍ മോഹന്‍ ഭംഗിയാക്കിയ ചന്ദ്രകുമാറായിരിക്കും നിവിന്‍ പോളി. ബോളിവുഡ് താരം അലിയ ഭട്ടാണ് ചിത്രത്തിലെ നായകയെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അങ്ങനെയങ്കില്‍ രേവതി ചെയ്ത ദിവ്യയുടെ വേഷം ചെയ്യുന്നത് അലിയ തന്നെയാവും.


Click it and Unblock the Notifications