»   » തമിഴില്‍ തിരക്കേറുന്നു, നിവിന്‍ പോളി മലയാളം ഉപേക്ഷിക്കുകയാണോ?, നടന്‍ പറയുന്നു

തമിഴില്‍ തിരക്കേറുന്നു, നിവിന്‍ പോളി മലയാളം ഉപേക്ഷിക്കുകയാണോ?, നടന്‍ പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

നിവിന് പോളിയ്ക്ക് ഇപ്പോള്‍ തമിഴ് സിനിമാ ലോകത്തുള്ള സ്വീകരണം എത്രത്തോളം വലുതാണെന്ന് എല്ലാവര്‍ക്കും അറിയാം. അവിടെ നടക്കുന്ന ഓഡിയോ ലോഞ്ചിനും അവാര്‍ഡ് ദാന ചടങ്ങുകള്‍ക്കുമെല്ലാം മുഖ്യാതിഥിയാണ് താരം. മാത്രമല്ല, ഒന്നിന് പിറകെ ഒന്നായി തമിഴ് ചിത്രങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുന്നു.

ലാലിന്റെ റെക്കോഡ് നിവിന്‍ പൊട്ടിച്ചെറിഞ്ഞു, മമ്മൂട്ടിയുടേത് പൊളിക്കാന്‍ ഇത്തിരി വിയര്‍ക്കും

നേരത്തിന് ശേഷം നിവിന്‍ അഭിനയിക്കുന്ന, ഗൗതം രാമചന്ദ്രന്റെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇതിന് പുറമെ രണ്ട് ചിത്രങ്ങളില്‍ നിവിന്‍ കരാറൊപ്പിട്ടു എന്നാണ് വിവരം. നിവിന്‍ മലയാളം ഉപേക്ഷിക്കുകയാണോ?, ചോദ്യത്തിന് നിവിന്‍ തന്നെ മറുപടി പറയും

ഭാഷയുടെ വേര്‍തിരിവുകള്‍ തനിക്കില്ല എന്ന് നിവിന്‍ പോളി

ഭാഷയുടെ വേര്‍തിരിവുകള്‍ തനിക്കില്ല. നല്ല കഥാപാത്രങ്ങളും കഥയുമാണ് തനിക്കാവശ്യം. അതിനാണ് പ്രാധാന്യം നല്‍കുന്നത് എന്ന് നിവിന്‍ പോളി പറയുന്നു

കൂടുതല്‍ വിവരങ്ങളൊന്നും നല്‍കാന്‍ കഴിയില്ല

രണ്ട് ചിത്രങ്ങളുടെ ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിയ്ക്കുന്നത്. പ്രഭു രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രവും, നവാഗതനായ സൂര്യ ബാലകുമരന്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രവും. രണ്ട് ചിത്രങ്ങളും പ്രാഥമിക ഘട്ടത്തിലാണ്. കൂടുതല്‍ വിവരങ്ങളൊന്നും നല്‍കാന്‍ കഴിയില്ല- നിവിന്‍ പറഞ്ഞു

തമിഴ് ഭാഷ എനിക്കൊരിക്കലും പ്രശ്‌നമായി തോന്നിയിട്ടില്ല

ഗൗതം രാമചന്ദ്രന്റെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തൂത്തുക്കുടിയില്‍ പൂര്‍ത്തിയാക്കി. തമിഴ് ഭാഷ എനിക്കൊരിക്കലും പ്രശ്‌നമായി തോന്നിയിട്ടില്ല. പക്ഷെ കഥാപാത്രത്തിന് വേണ്ട ചില മാനറിസങ്ങള്‍ പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ്- നടന്‍ പറയുന്നു

ഡേറ്റ് അഡ്ജസ്റ്റ് ചെയ്തു പോകുന്നു

മലയാളത്തില്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. തമിഴിലും തിരക്കുള്ളതുകൊണ്ട് ഡേറ്റ് അങ്ങോട്ടും ഇങ്ങോട്ടും അഡ്ജസ്റ്റ് ചെയ്യുകയാണ്. ചിത്രം രാഷ്ട്രീയത്തിന് എതിരാണെന്നും നിവിന്‍ പറഞ്ഞു.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Nivin Pauly is keeping busy these days, spending more time in the Tamil film industry. However, that doesn't mean he is moving away from Mollywood, he says, as it gives him the option to do good films regardless of the language.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam