»   » ഇമോഷണല്‍ രംഗങ്ങളെല്ലാം ഇപ്പോള്‍ നിവിന്‍ നന്നായി ചെയ്യുന്നുണ്ട്; വിനീത് ശ്രീനിവാസന്‍

ഇമോഷണല്‍ രംഗങ്ങളെല്ലാം ഇപ്പോള്‍ നിവിന്‍ നന്നായി ചെയ്യുന്നുണ്ട്; വിനീത് ശ്രീനിവാസന്‍

Written By:
Subscribe to Filmibeat Malayalam

നിവിന്‍ പോളി എന്ന അഭിനേതാവിനെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ വിനീത് ശ്രീനിവാസനോട് തന്നെ ചോദിയ്ക്കണം. ഏറ്റവും ആദ്യത്തെ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ നിന്ന് ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ ജേക്കബിന്റെ സ്വര്‍ഗ്ഗം രാജ്യം വരെയുള്ള അഭിനയത്തില്‍ നിന്ന് നിവിന്‍ എത്രത്തോളം വളര്‍ന്നു എന്ന് പറയാന്‍ ഒരാള്‍ക്ക് മാത്രമേ കഴിയൂ... ഈ രണ്ട് ചിത്രങ്ങളുടെയും സംവിധായകന്‍, സാക്ഷാല്‍ വിനീത് ശ്രീനിവാസന്‍. നവിന്റെ അഭിനയത്തെ കുറിച്ച് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വിനീത് സംസാരിക്കുയും ചെയ്തു.

ഇമോഷണല്‍ രംഗങ്ങളെല്ലാം ഇപ്പോള്‍ നിവിന്‍ നന്നായി ചെയ്യുന്നുണ്ട്; വിനീത് ശ്രീനിവാസന്‍

എന്റെ സിനിമാ ജീവിതത്തില്‍ മിക്ക സിനിമകളും ഞാന്‍ ചെയ്തത് നിവിന്‍ പോളിയ്‌ക്കൊപ്പമാണ്. അത് കൊണ്ട് തന്നെ ജോലി ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കുമിടയില്‍ നല്ലൊരു കംഫര്‍ട്ട് അനുഭവപ്പെടാറുണ്ട്- വിനീത് പറഞ്ഞു

ഇമോഷണല്‍ രംഗങ്ങളെല്ലാം ഇപ്പോള്‍ നിവിന്‍ നന്നായി ചെയ്യുന്നുണ്ട്; വിനീത് ശ്രീനിവാസന്‍

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങളില്‍ നിന്ന് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെത്തുമ്പോള്‍ നിവിനില്‍ കാര്യമായ മാറ്റം കാണുന്നുണ്ടെന്നും വിനീത് പറഞ്ഞു. മുമ്പൊക്കെ ഒരു രംഗം പൂര്‍ണമായും പറഞ്ഞുകൊടുക്കണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം പറഞ്ഞാല്‍ മാതി, നിവിന്‍ മനസ്സിലാക്കും

ഇമോഷണല്‍ രംഗങ്ങളെല്ലാം ഇപ്പോള്‍ നിവിന്‍ നന്നായി ചെയ്യുന്നുണ്ട്; വിനീത് ശ്രീനിവാസന്‍

മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ നിവിന്‍ പോളി ഇമോഷന്‍ രംഗങ്ങളിലും, സീരിയസ് രംഗങ്ങളിലും അഭിനയിക്കുമ്പോഴും ഒരുപാട് മുന്നേറിയിട്ടുണ്ടെന്നും വിനീത് പറയുന്നു.

ഇമോഷണല്‍ രംഗങ്ങളെല്ലാം ഇപ്പോള്‍ നിവിന്‍ നന്നായി ചെയ്യുന്നുണ്ട്; വിനീത് ശ്രീനിവാസന്‍

വിനീത് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ്‌ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്റെ അരങ്ങേറ്റം. പിന്നീട് തട്ടത്തിന്‍ മറയത്ത് എന്ന വിനീത് ചിത്രമാണ് നിവിനെ ജനപ്രിയനാക്കിയതും. ഓം ശാന്തി ഓശാന, ഒരു വടക്കന്‍ സെല്‍ഫി എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമാണ് നിവിനും വിനീതും ഒന്നിച്ച ഒടുവിലത്തെ ചിത്രം

English summary
Nivin Is getting better at emotional scenes says Vineeth Sreenivasan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam