ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടു: നിവിന്‍ പോളി
മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുന്ന 1983 എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ഇഷ്ടമായില്ലെന്ന് താന്‍ താന്‍ പറഞ്ഞുവെന്ന രീതിയില്‍ പരക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് നടന്‍ നിവിന്‍ പോളി. ഫേസ്ബുക്കിലൂടെയാണ് നിവിന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു മാഗസിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് തനിക്കിഷ്ടമായില്ലെന്ന് നിവിന്‍ പറഞ്ഞുവെന്നാണ് വാര്‍ത്ത വന്നിരുന്നത്.
താന്‍ രണ്ടുവട്ടം കണ്ടിട്ടും ക്ലൈമാക്‌സ് തനിയ്ക്ക് ദഹിച്ചില്ലെന്നും അതുപോലെ സാധാരണക്കാര്‍ക്കും അത് മനസിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും നിവിന്‍ പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്. മാത്രമല്ല ഇനി തമിഴിലേയ്ക്ക് ചിത്രം റീമേക്ക് ചെയ്യുമ്പോള്‍ ക്ലൈമാക്‌സില്‍ മാറ്റം വരുത്തുമായിരിക്കുമെന്ന് താന്‍ പ്രതീക്ഷിയ്ക്കുന്നതായി നിവിന്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞകാര്യങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ്. 1983ല്‍ എനിയ്ക്ക് ലഭിച്ച കഥാപാത്രം ഇതുവരെയുള്ള കരിയറിലെ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ്. ആ ചിത്രത്തിലെ ഓരോ സീനുകളും ചര്‍ച്ചയ്ക്കുശേഷം ചിത്രീകരിച്ചതാണ്. ഹൃദയത്തില്‍ നിന്നും വന്ന ചിത്രമാണത്- ഫേസ്ബുക്ക് പേജില്‍ നിവിന്‍ പറയുന്നു.
ഇതിനു മുമ്പും നിവിന്റെ പേരില്‍ പറയാത്ത പലകാര്യങ്ങളും പ്രചരിച്ചിരുന്നു. ഇക്കൂട്ടത്തില്‍ മോഹന്‍ലാലിനോട് നിവിന്‍ ധിക്കാരം കാണിച്ചുവെന്നതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവയ്‌ക്കെല്ലാം നിവിന്‍ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications