തളത്തിൽ ദിനേശനും ശോഭയും ഓണത്തിനെത്തും? എന്നാൽ ആ തീയതിക്കല്ല
നിവിൻ പോളി നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്ക നടൻ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമായ ലവ് ആക്ഷൻ ഡ്രാമ സെപ്റ്റംബർ 7 ന് തിയേറ്ററിൽ എത്തുമെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത ഇതിൽ പ്രതികരിച്ച് നടനും നിർമ്മാതാവുമായ അജു വർഗീസ് രംഗത്ത്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ ഔദ്യാഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. സെപ്റ്റംബർ 7 തീയതികളിൽ ചിത്രം റിലീസിന് എത്തുമെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഓണ റിലീസായി എത്തുന്ന ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നയൻതാര മലയാളത്തി മടങ്ങി എത്തുന്ന ചിത്രമാണിത് . 2019 ൽ തിയേറ്ററിൽ എത്തുന്ന ആദ്യ നിവിൻ പോളി ചിത്രം കൂടിയാണ് ലവ് ആക്ഷൻ ഡ്രാമ.

ഒമ്പത് വർഷങ്ങൾക്ക് ശേഷം മലർവാടി ടീം വീണ്ടും ചിത്രത്തിലൂടെ ഒന്നിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നടൻ അജുവർഗീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ഭഗത് മാനുവൽ, ഹരികൃഷ്ണൻ, ദീപക് പറമ്പേൽ, ശ്രീനിവാസൻ, മല്ലിക സുകുമാരൻ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം- ഷാന്‍ റഹ്മാന്‍, ഛായാഗ്രാഹണം- ജോമോന്‍ ടി ജോണ്‍, റോബി വര്‍ഗീസ് രാജ്. എഡിറ്റിങ്- വിവേക് ഹര്‍ഷന്‍. ഓണം റിലീസായിട്ടാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.
ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായ വടക്ക് നോക്കി യത്രത്തിലെ എവർഗ്രീൻ ഹിറ്റ് കഥാപാത്രങ്ങളായ തളത്തിൽ ദിനേശനും ശോഭയും ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ വീണ്ടും എത്തുകയാണ്. നിവിൻ പോളി തളത്തിൽ ദിനേശൻ ആകുമ്പോൾ ശോഭയായിട്ടാണ് നയൻസ് എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന ചിത്രത്തിന്റെ ടീസർ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications